ജൈവവസ്തുക്കള്‍ കൊണ്ട് മണ്ണിന്‍റെ വളക്കൂറ് കൂട്ടാനാവുമെങ്കിലും പ്രത്യേകം തയ്യാറാക്കിയ വളം പലപ്പോഴും അവശ്യഘടകമായി മാറിയേക്കാം. ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന പ്രധാന വളം വിവിധ തരം കമ്പോസ്റ്റുകളാണ്.
കമ്പോസ്റ്റ് നിര്‍മാണത്തില്‍ ഏറ്റവും ശ്രദ്ധിക്കാനുള്ളത് ഇതിനുപയോഗിക്കുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതും ഒരുക്കുന്നതുമാണ്. കമ്പോസ്റ്റിന്‍റെ ഗുണമേന്മ ഈ രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചെടിയുടെ വളര്‍ച്ചയ്ക്കു വേണ്ട നൈട്രജനുമായി നിശ്ചിത അനുപാതം പുലര്‍ത്തുന്ന വസ്തുക്കളാണ് കമ്പോസ്റ്റാക്കാന്‍ ഉപയോഗിക്കേണ്ടത്. ഒരു ഭാഗം നൈട്രജന്‍ എണ്‍പതില്‍ താഴെ ഭാഗം കാര്‍ബണ്‍ എന്ന അനുപാതത്തില്‍ വരുന്ന വസ്തുക്കള്‍ കൊണ്ട് കാമ്പസ്റ്റുണ്ടാക്കിയാലാണ് ഏറ്റവും ഗുണമേന്മയുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് കാര്‍ബണിന്‍റെ അനുപാതം 400 എത്തുന്ന അറക്കപ്പൊടി കമ്പോസ്റ്റുണ്ടാക്കാന്‍ പറ്റിയതല്ല. വൈക്കോല്‍: 50, പയറിനങ്ങളുടെ തണ്ട്: 20-30, ചാണകം: 20-25, കൃഷിയിടത്തിലെ പാഴ്വസ്തുക്കള്‍: 15 പയറിന്‍റെ ഉണക്കത്തണ്ട്: 15 എന്നിങ്ങനെയാണ് സാധാരണയായി കിട്ടുന്ന പാഴ്വസ്തുക്കളിലെ കാര്‍ബണ്‍ നിലവാരം. ഇവയൊക്കെ കമ്പോസ്റ്റാക്കാന്‍ ഉത്തമമാണ്. ജൈവ വളങ്ങള്‍ എന്ന വിഭാഗത്തില്‍ കമ്പോസ്റ്റ് നിര്‍മാണത്തെക്കുറിച്ച് വിശദമായ വിവരണം നല്‍കിയിരിക്കുന്നു. വായിക്കുമല്ലോ.
www.karshikarangam.com