രാസകൃഷിയുടെ നേര്‍വിപരീതമാകണം ജൈവകൃഷി. ആരോഗ്യപൂര്‍ണമായ കൃഷിയാണ് ജൈവകൃഷി. പ്രകൃതിവിഭവങ്ങളുടെ വിളവിന്‍റെയും ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്ന കൃഷി. ഇതില്‍ പ്രകൃതി വിഭവങ്ങളുടെ നാശം അനുവദിക്കുന്നില്ല. സൂര്യപ്രകാശം, മണ്ണ്, വെള്ളം, ജൈവവൈവിധ്യം തുടങ്ങിയവയുടെയൊക്കെ കരുതലോടെയുള്ള ഉപയോഗത്തിലൂടെയാണ് കാര്‍ഷഷിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. പ്രകൃതി വിഭവങ്ങള്‍ക്കു വന്ന ശോഷണമാണ് ഇക്കാലത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം. ജൈവകൃഷി ഇവയെ പഴയ ഓജസിലേക്ക് തിരിച്ചു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. നാം കണ്ടു ശീലിച്ചത് കൃഷിയുടെ സാങ്കേതിക വിദ്യയാണ്. ജൈവകൃഷി ലക്ഷ്യമിടുന്നത് പ്രകൃതി വിഭവങ്ങള്‍ക്കിണങ്ങുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ്.
ജൈവകൃഷി അസ്ഥിവാരമുറപ്പിച്ചിരിക്കുന്നത് മണ്ണിന്‍റെ വളക്കൂറ് എന്ന സങ്കല്‍പത്തിലാണ്. വളക്കൂറുണ്ടാക്കാനും അതു നിലനിര്‍ത്താനും സഹായിക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. മണ്ണിന്‍റെ വളക്കൂറുളക്കുന്നത് അവിടെ എത്ര സസ്യങ്ങള്‍ വളരുന്നു. അവ എങ്ങനെ വളരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. വളക്കൂറാണ് മണ്ണിന്‍റെ ആരോഗ്യം.
www.karshikarangam.com