നൈട്രജനും ഫോസ്ഫറസും കൂടിയുള്ള കോംപ്ലക്സ് വളങ്ങളില്‍ പൊട്ടാഷ് വളങ്ങള്‍ കൂട്ടിക്കലര്‍ത്തി തരിരൂപത്തിലാക്കിയിട്ടുള്ളവയാണ് NPK കോംപ്ലക്സ് വളങ്ങള്‍. മൂന്ന് പ്രധാന മൂലകങ്ങളും ഒന്നിച്ച് ഒരു വളത്തിലൂടെ വിളകള്‍ക്ക് ലഭ്യമാക്കാനാണ് ഇത്തരം വളങ്ങള്‍ ഉപയോഗിക്കുന്നത്. മൂന്ന് മൂലകങ്ങളുടേയും നേര്‍വളങ്ങള്‍ വെവ്വേറെ കൊണ്ടുവന്ന് പാടത്ത് ഉപയോഗിക്കുന്നതിനും ഉണ്ടാകുന്ന കൂടുതല്‍ ചെലവ് ഇത്തരം വളങ്ങളിലൂടെ കുറയ്ക്കാം. മാത്രമല്ല മൂന്ന് മൂലകങ്ങളും കൂടി ഒരു വളത്തില്‍നിന്നും ലഭ്യമായാല്‍ ഓരോ മൂലകങ്ങളുടേയും നിര്‍മാണച്ചെലവും കുറഞ്ഞിരിക്കും. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന NPK കോംപ്ലക്സ് വളങ്ങള്‍ ഇവയാണ്.
ഇതില്‍ കേരളത്തില്‍ വളരെ പ്രചാരത്തിലുള്ള വളം 17-17-17 ആണ്. തമിഴ്നാട്ടിലുള്ള മദ്രാസ് ഫെര്‍ട്ടിലൈസേര്‍സ് ഈ വളം നിര്‍മിച്ച് കേരളത്തില്‍ വിതരണം നടത്തുന്നുണ്ട്. ഈ രാസവളം 5.88 കി.ഗ്രാം എടുക്കുമ്പോള്‍ ഒരു കി.ഗ്രാം വീതം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങള്‍ ലഭിക്കുന്നതാണ്. വിളകള്‍ക്ക് അടിവളമായി നല്‍കുന്നതിന് ഈ രാസവളം ഉപകരിക്കും. ഉദാഹരണത്തിന് മൂപ്പുകുറഞ്ഞ ഇനം നെല്ല് കൃഷിചെയ്യുമ്പോള്‍ ഒരു ഹെക്ടറിന് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം 70 - 35 - 35 കി.ഗ്രാം വീതം നല്‍കണം. ഇത്തരം ഇനങ്ങള്‍ക്ക് ഈ മൂന്ന് മൂലകങ്ങളും അടിവളമായി 35 കി.ഗ്രാം വീതം വേണം. ഇതിന് കി.ഗ്രാം = 17-17-17 മതിയാകും.
ഇനി നേര്‍വളമാണ് അടിവളമായി ഉപയോഗിക്കുന്നതെങ്കില്‍ 76 കി.ഗ്രാം യൂറിയയും, 218.75 കി.ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റും 58.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വേണം. അതായത് മൂന്ന് വളങ്ങളും കൂടി 353.25 കി.ഗ്രാം വരും. കോംപ്ലക്സ് വളങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ രാസവളങ്ങളുടെ ആകെ അളവ് കുറവ് മതി.
www.karshikarangam.com