രാസവളങ്ങള്‍ മൂന്നു തരത്തിലുണ്ട് - നേര്‍വളങ്ങള്‍, കോംപ്ലക്സ് വളങ്ങള്‍, കൂട്ടുവളങ്ങള്‍ (മിക്സ്ചറുകള്‍)
നേര്‍വളങ്ങള്‍
ഇത്തരം വളങ്ങളില്‍ ഒരു മൂലകം മാത്രമെ കാണുകയുള്ളു. ഉദാഹരണത്തിന് യൂറിയ (നൈട്രജന്‍), സൂപ്പര്‍ ഫോസ്ഫേറ്റ് (ഫോസ്ഫറസ്), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (പൊട്ടാഷ്).
കോംപ്ലക്സ് വളങ്ങള്‍
വളത്തിന്‍റെ ഓരോ തരിയിലും രണ്ടോ അതില്‍ കൂടുതലോ മൂലകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ രാസപരമായി ബന്ധപ്പെട്ട രൂപത്തില്‍ അടങ്ങിയിരിക്കുന്ന വളങ്ങളാണ് ഇവ. ഉദാഹരണത്തിന് ഫാക്ടംഫോസ് (20:20) 17:17:17 കോംപ്ലക്സ്.
കൂട്ടുവളം അഥവാ മിക്സ്ചറുകള്‍
ഒരു നിശ്ചിത അനുപാതത്തില്‍ മൂലകങ്ങള്‍ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്) കിട്ടുന്നതിന് നേര്‍വളങ്ങള്‍ ഒന്നിച്ചുകൂട്ടുന്ന ഒരു മിശ്രിതമാണിത്. ഉദാഹരണത്തിന് 8-8-16. ഇതില്‍ ഓരോ തരിയും ഓരോ ഇനം നേര്‍വളങ്ങളുടേതാണ്. കോംപ്ലക്സ് വളത്തിലുണ്ടായതുപോലെ ഓരോ തരിയിലും ഒരു നിശ്ചിത അനുപാതത്തിലുള്ള മൂലകങ്ങള്‍ ഇല്ല.
www.karshikarangam.com