അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ഡൈഓക്സൈഡ് എന്ന വാതകത്തെ ഫാക്ടറികളില്‍ അമോണിയയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോഴാണ് യൂറിയ ഉണ്ടാകുക. ഇന്ത്യയില്‍ ഉപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങളില്‍ ഏതാണ്ട് 85 ശതമാനവും യൂറിയയാണ്. ഇതില്‍ 46% നൈട്രജന്‍ അടങ്ങിയിട്ടുണ്ട്.
ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിനുവേണ്ടി എത്ര യൂറിയ വേണം എന്നു കണക്കാക്കുന്നത് ഇങ്ങനെയാണ്.
100/46 = 2.17 കി.ഗ്രാം
അതായത് യൂറിയയില്‍ 46 ശതമാനം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. ഒരു കി.ഗ്രാം യൂറിയയില്‍ 460 ഗ്രാം നൈട്രജന്‍. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് നൂറിനെ 46 കൊണ്ട് ഹരിച്ചാല്‍ മതിയാകും.
എല്ലാത്തരം വിളകള്‍ക്കും യോജിച്ചതാണ് യൂറിയ.
ഇനി ഒരു നിശ്ചിത സ്ഥലത്തേക്ക് എത്ര യൂറിയ വേണമെന്ന് എങ്ങനെ കണക്കാക്കും? ഉദാഹരണത്തിന് ഒരു ഹെക്ടറില്‍ ഇടത്തരം മൂപ്പുള്ള നെല്ല് കൃഷിചെയ്യുന്നതിന് 90 കി.ഗ്രാം നൈട്രജന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇതിന് വേണ്ട യൂറിയ കണക്കാക്കുന്നത് ഇങ്ങനെയാണ്.
ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് 2.17 കി.ഗ്രാം യൂറിയ വേണമെന്ന് മുമ്പ് കണ്ടല്ലോ. ഇനി 2.17 നെ 90 കൊണ്ട് ഗുണിച്ചാല്‍ മതി.
100/46 x 90 = 195.3 കി.ഗ്രാം
ഇനി 50 സെന്‍റിലാണ് മേല്‍പ്പറഞ്ഞ നെല്‍ക്കൃഷി എങ്കില്‍ എത്ര യൂറിയ വേണം?
ഒരു സെന്‍റ് എന്നു പറയുന്നത് 40 ച.മീറ്ററാണ്. ഒരു ഹെക്ടറില്‍ 10000 ച.മീറ്ററുണ്ട്. രാസവളം നെല്ലിന് ശുപാര്‍ശ ചെയ്യുന്നത് ഹെക്ടര്‍ കണക്കിനാണ്. അതായത് ഒരു ഹെക്ടറിന് 90 കി.ഗ്രാം നൈട്രജന്‍ എന്ന് കണ്ടല്ലോ. അമ്പതു സെന്‍റിന് എത്ര യൂറിയ വേണമെന്ന് ഇപ്രകാരം കാണാം.
100/46 x 90 x 2000/1000 = 39.90 കി.ഗ്രാം
(50 സെന്‍റ് 2000 ച.മീറ്ററാണ്. ഒരു ഹെക്ടര്‍ 10,000 ച.മീറ്ററും)
ഈ രാസവളത്തില്‍ 20.50% നൈട്രജനുണ്ട്. യൂറിയയില്‍ ഉള്ളതിന്‍റെ പകുതിക്കും താഴെയേ ഇതില്‍ നൈട്രജന്‍റെ അംശമുള്ളു. എന്നാല്‍ യൂറിയയെ അപേക്ഷിച്ച് ഇതിന് ചില പ്രത്യേകതകളുണ്ട്. ഇതില്‍ 24% സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. സള്‍ഫറിന്‍റെ അംശം കുറഞ്ഞ മണ്ണുകളിലേക്ക് ഈ രാസവളം നന്നായിരിക്കും. ഈ വളത്തിന്‍റെ ഉപയോഗം കൊണ്ട് മണ്ണില്‍ അമ്ലത്വം വര്‍ധിക്കും. അമ്ലത്വമുള്ള മണ്ണാണ് തേയിലയ്ക്ക് പ്രിയം. അതിനാല്‍ തേയിലത്തോട്ടങ്ങളിലെ പ്രധാന നൈട്രജന്‍ വളം അമോണിയം സള്‍ഫേറ്റാണ്. കൂടാതെ എണ്ണക്കുരുക്കള്‍, ഉരുളക്കിഴങ്ങ്, പുകയില മുതലായ വിളകള്‍ക്കും കൂടുതല്‍ യോജിച്ച നൈട്രജന്‍ വളം ഇതു തന്നെയാണ്. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് 4.9 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് വേണം.
ഈ നൈട്രജന്‍ വളത്തില്‍ 25% നൈട്രജനുണ്ട്. ഉരുളക്കിഴങ്ങ്, പുകയില എന്നീ വിളകള്‍ക്ക് ഈ രാസവളം അത്ര നന്നല്ല. അതുപോലെ ഓരുവെള്ളം കയറുന്ന പ്രദേശങ്ങളിലേക്കും അത്ര നന്നല്ല. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് 4 കി.ഗ്രാം അമോണിയം ക്ലോറൈഡ് വേണം.
C.A.N എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള രാസവളമാണിത്. വിളകള്‍ക്ക് പെട്ടെന്ന് നൈട്രജന്‍ കിട്ടത്തക്കവിധമാണ് ഇതിന്‍റെ ഘടന. ഇതില്‍ 25% നൈട്രജനുണ്ട്. കൂടാതെ 8% കാല്‍സ്യവും. ഈ വളം ഉപയോഗിക്കുന്നതുകൊണ്ട് മണ്ണില്‍ അമ്ലത്വം വര്‍ധിക്കുന്നില്ല. കൂടാതെ കാല്‍സ്യവും വിളകള്‍ക്ക് കിട്ടും. കേരളത്തിലെ അമ്ലത്വമുള്ള മണ്ണിലേക്ക് ഈ രാസവളം നന്നായി ചേരും. മേല്‍വളമായി ഉപയോഗിക്കാനാണ് ഏറെ ഉത്തമം. ഈ വളത്തിന് ഒരു ദോഷവുമുണ്ട്. ചാക്ക് പൊട്ടിച്ചാല്‍ വളം ഉടനെത്തന്നെ ഉപയോഗിക്കണം. കൂടുതല്‍ ദിവസം വെച്ചിരുന്നാല്‍ അന്തരീക്ഷത്തില്‍നിന്നും ജലാംശം വലിച്ചെടുത്ത് ഇത് അലിയും. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടാന്‍ 4 കി.ഗ്രാം C.A.N വേണം.
www.karshikarangam.com