കേരളത്തില്‍ വളരുന്ന വിളകളില്‍ ഏറ്റവുമധികം ജലം ആവശ്യമായി വരുന്ന വിളയാണ് നെല്ല്. വെള്ളം കയറ്റാനും ഇറക്കാനും സാധിക്കുന്ന താഴ്ന്ന സ്ഥലങ്ങളിലാണ് പൊതുവേ നെല്‍ക്കൃഷിയുള്ളത്. ഇപ്പോള്‍ കരനെല്ലിന്‍റെ കൃഷിയും പ്രചാരത്തില്‍ വരുന്നുണ്ടെങ്കിലും പരമ്പരാഗത രീതിയിലുള്ള നെല്‍ക്കൃഷി തന്നെയാണ് അധികവും.
ചാലില്‍ക്കൂടി വെള്ളം കൊണ്ടുവന്ന് പാടത്തേയ്ക്ക് തുറന്നു വിടുന്ന രീതിയാണ് ഈ വിളയില്‍ പൊതുവേ അനുവര്‍ത്തിക്കുന്നത്. നടുന്ന സമയത്ത് പാടത്ത് 1.5 സെ.മീ. ഉയരത്തില്‍ വെള്ളം മതി. തുടര്‍ന്ന് ജലനിരപ്പ് പടിപടിയായി ഉയര്‍ത്തി 5 സെ.മീ. ആക്കും. ഒരു ഹെക്ടറില്‍ ജലനിരപ്പ് ഒരു സെ.മീ. ഉയര്‍ത്താന്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം വേണം. മുണ്ടകന്‍ വിളയില്‍ തുലാവര്‍ഷം തീരുമ്പോള്‍ 5 സെ.മീ. ജലസേചനം (ഹെക്ടറിന് 5 ലക്ഷം ലിറ്റര്‍) നടത്തുക. വേനല്‍ക്കാല നെല്‍കൃഷിയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒരു മീറ്ററിനുള്ളിലാണെങ്കില്‍ 5 സെ.മീ. ഉയരത്തില്‍ വെള്ളം നിര്‍ത്തേണ്ട. അതിനുപകരം പാടത്ത് കെട്ടിനിന്ന വെള്ളം വറ്റിയശേഷം രണ്ട് ദിവസം കഴിഞ്ഞ് 5 സെ.മീ. ജലസേചനം നല്‍കുക (ഹെക്ടറിന് 5 ലക്ഷം ലിറ്റര്‍). അതുപോലെ വേനല്‍ക്കാല നെല്‍കൃഷിയില്‍ ജലസേചന സൗകര്യം കുറവാണെങ്കില്‍ താഴെ കാണുന്നതില്‍ ഏതെങ്കിലും ജലാവശ്യം കുറവുള്ള ജലസേചന രീതി നടപ്പാക്കാം.
ഷെഡ്യൂള്‍ |
വേരുപിടിയ്ക്കുന്നതു |
ചിനപ്പുപ്പൊട്ടല്‍ |
പുഷ്പിക്കല്‍ |
1 |
പാടത്തു വെള്ളം തുടര്‍ച്ചയായി |
പാടത്ത് വെള്ളം |
പാടത്ത് വെള്ളം |
2 |
പാടത്ത് വെള്ളം |
പാടത്തു വെള്ളം തുടര്‍ച്ചയായി |
പാടത്തു വെള്ളം തുടര്‍ച്ചയായി |
3 |
പാടത്തു വെള്ളം തുടര്‍ച്ചയായി |
പാടത്തു വെള്ളം തുടര്‍ച്ചയായി |
പാടത്ത് വെള്ളം |
4 |
പാടത്ത് വിള്ളല്‍ വീഴുമ്പോള്‍ 5 സെ.മീ. ജലസേചനം |
പാടത്തു വെള്ളം തുടര്‍ച്ചയായി |
പാടത്ത് വിള്ളല്‍ വീഴുമ്പോള്‍ 5 സെ.മീ. ജലസേചനം |
www.karshikarangam.com