മരച്ചീനി
കാര്യമായ ജലസേചനം കൂടാതെ കൃഷി ചെയ്യുന്ന വിളകളിലൊന്നാണ് കൊള്ളിയെന്നും പൂളയെന്നും കപ്പയെന്നുമൊക്കെ വിളിപ്പേരുള്ള മരച്ചീനി. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വിളവില്‍ അതിനനുസരിച്ച് വര്‍ധനയുണ്ടാകും. മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ നന എന്നതാണ് മരച്ചീനിയില്‍ നല്ലത്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിനും സാധാരണയായി നന നല്‍കാറില്ല. അല്ലാത്തപക്ഷം നട്ടശേഷം 10 ദിവസത്തേക്ക് ഒന്നിടവിട്ട ദിവസം നനയ്ക്കുക. അതിനുശേഷം 7-10 ദിവസം ഇടവേളയില്‍ നനയ്ക്കാം. വിളവെടുപ്പിന് 15 ദിവസം മുമ്പ് ജലസേചനം നിര്‍ത്തുക. എന്നാല്‍ വിളവെടുപ്പിന് രണ്ടു ദിവസം മുമ്പ് ഒരു നന കൊടുക്കുക.
ചേമ്പ്
ചേമ്പിനും ജലസേചനം ആവശ്യമില്ല. അഥവാ നന നല്‍കുന്നെങ്കില്‍ നട്ട് ഉടനെയും തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞുമാകാം.. അതിനുശേഷം 12-15 ദിവസം ഇടവേളയില്‍ വെള്ളം നല്‍കുക. വിളവെടുപ്പിന് 3-4 ആഴ്ച മുമ്പ് ജലസേചനം നിര്‍ത്തുക.
ചേന
സാധാരണയായി കുംഭത്തില്‍ നടുന്ന ചേനയ്ക്ക് നനയ്ക്കേണ്ട കാര്യമില്ല. പുതുമഴയുടെ ജലലഭ്യതയിലാണിതു മികച്ച വളര്‍ച്ച കാണിക്കേണ്ടത്. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചേന നടുന്ന രീതിയും ചിലയിടത്തെങ്കെലിമുണ്ട്. ഇതിന് വേനല്‍ക്കാലത്ത് നന നല്‍കുന്നത് നല്ലതാണ്. അതിനാല്‍ ചേന നടുന്നതോടുകൂടി കരിയിലകൊണ്ട് നന്നായി പുതയിട്ട് അതിനു മുകളില്‍ മണ്ണുകൊണ്ട് കൂനയെടുക്കുക. ജനുവരി വരെ 12-14 ദിവസം ഇടവേളയിലും ഫെബ്രുവരി മുതല്‍ മേയ് വരെ 9-10 ദിവസം ഇടവേളയിലും നനയ്ക്കാം.
www.karshikarangam.com