പച്ചക്കറികള്‍ പലയിനങ്ങളുണ്ടെങ്കിലും നനയുടെ തോത് ഏറക്കുറേ ഒരുപോലെ തന്നെയാണ്. പച്ചക്കറികള്‍ പൊതുവേ കരുത്തു കുറഞ്ഞ വിളകളായതിനാല്‍ വേനലിനെ ചെറുത്തു നില്‍ക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് നന നിര്‍ബന്ധമാണ്. നനയുടെ രീതിയനുസരിച്ചാണ് ഇടവേള നിശ്ചയിക്കുന്നത്. തടത്തില്‍ കുടം ഉപയോഗിച്ച് കോരി നനയ്ക്കുകയാണെങ്കില്‍ ഒന്നിവിട്ട ദിവസം നനയ്ക്കണം. തടത്തിലോ ചാലുകളിലോ വെള്ളം തുറന്നു വിടുകയാണെങ്കില്‍ 3-4 ദിവസം ഇടവേളയില്‍ നനച്ചാല്‍ മതി.
www.karshikarangam.com