വാഴ
ഞാലിപ്പൂവന്‍, പൂവന്‍, പാളയന്‍ കോടന്‍ മുതലായ നാടന്‍ ഇനങ്ങള്‍ക്ക് നന അത്ര ആവശ്യമുള്ള കാര്യമല്ല. എങ്കില്‍ കൂടി നനയ്ക്കുകയാണെങ്കില്‍ കുടുതല്‍ വിളവും കുലയ്ക്ക് നല്ല വലുപ്പവും ലഭിക്കും. ഇവയ്ക്ക് 12-15 ദിവസത്തില്‍ ഒരു കനത്ത നന മതി. എന്നാല്‍ റോബസ്റ്റ്, ഗ്രോമിഷല്‍ മുതലായ കാവന്‍ഡിഷ് ഇനങ്ങള്‍ക്ക് 8-10 ദിവസത്തില്‍ നന നല്‍കുന്നതാണ് നല്ലത്. ജലസേചനം ഏറ്റവും അത്യാവശ്യമുള്ള വാഴയിനമാണ് നേന്ത്രന്‍. ഇതിന് 2-3 ദിവസങ്ങളില്‍ ഒരു നന വീതം നല്‍കണം. ഒരു ചുവടിന് 40 ലിറ്റര്‍ വെള്ളം വീതമാണ് നല്‍കേണ്ടത്.
മാവ്
മാവിന് 4-5 വര്‍ഷം പ്രായമാകുന്നതു വരെ ആഴ്ചയില്‍ രണ്ടു നനയാണ് നല്‍കേണ്ടത്. കായ്ക്കുന്ന മാവുകള്‍ക്ക് ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാല്‍ ആഴ്ചയില്‍ ഒരു തവണ നനയ്ക്കാം.
പപ്പായ
റിങ് രീതിയിലുള്ള ജലസേചനമാണ് പപ്പായ്ക്ക് ആവശ്യം. മരത്തിന്‍റെ ചുവട്ടില്‍ നിന്ന് ഒരടി അകലം വിട്ട് ചുറ്റും ചെറു ചാലെടുത്ത് അതില്‍ നനയ്ക്കുക മണ്ണിന്‍റെ സ്വഭാവമനുസരിച്ച് 5-6 ദിവസം ഇടവേളയില്‍ നനയ്ക്കുക.
പൈനാപ്പിള്‍
മൂന്നാഴ്ച ഇടവേളയില്‍ 5 സെ.മീ. നന (കനത്ത നന)യാണ് പൈനാപ്പിളിനു നല്ലത്.
www.karshikarangam.com