ചോളം
കേരളത്തില്‍ ചെറിയ തോതിലാണെങ്കിലും ചോളം കൃഷിചെയ്യപ്പെടുന്നു. വിതയ്ക്കുന്ന ദിവസം തന്നെ ഇതിനു നന നല്‍കണം. പിന്നീട് മൂന്നാം ദിവസവും നനയ്ക്കുക. തുടര്‍ന്ന 10-15 ദിവസം ഇടവേളകളില്‍ നന. ഒരു നനയ്ക്ക് 5 സെ.മീ. ജലസേചനം (5 ലക്ഷം ലിറ്റര്‍ വെള്ളം ഒരു ഹെക്ടറിന്).
റാഗി
റാഗിയും കേരളത്തില്‍ ചെറിയതോതില്‍ മാത്രം കൃഷി ചെയ്യപ്പെടുന്ന വിളയാണ്. ഇതിനും നടുന്ന ദിവസം ആദ്യ നന നല്‍കണം. തുടര്‍ന്ന് ആഴ്ചയില്‍ ഒരു നന വീതം നല്‍കുന്നത് മികച്ച ഫലമുളവാക്കും.
www.karshikarangam.com