കരിമ്പ് പ്രതിവര്‍ഷം ഏകദേശം 1500-2000 മി.മി. വെള്ളം ഉപയോഗിക്കുമെന്ന് കരുതുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടുകയാണെങ്കില്‍ ഡിസംബര്‍ മുതല്‍ മേയില്‍ കാലവര്‍ഷത്തിനു മഴ കിട്ടുന്നതു വരെ ജലസേചനം നടത്തണം. ഈ കാലഘട്ടത്തില്‍ 8-10 ജലസേചനം വേണ്ടിവരും. ഇടവേള 15-18 ദിവസങ്ങള്‍. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ ഇടവേള 12-15 ദിവസങ്ങളായാലും തെറ്റില്ല. എന്നാല്‍ വളര്‍ച്ചയുടെ അവസാന കാലങ്ങളില്‍ ഇടവേള 15-20 ദിവസങ്ങളാകാം.
www.karshikarangam.com