ജലസേചനം : കുരുമുളക്


പൊതുവേ നന ആവശ്യമില്ലാത്ത വിളകളുടെ ഗണത്തിലാണ് കുരുമുളകും ഉള്‍പ്പെടുന്നത്. വേനലിന്‍റെ ആദ്യമാസങ്ങളില്‍ കുരുമുളകിനു വിളവെടപ്പുകാലമാണ്. അതിനു ശേഷം കിട്ടുന്ന വേനല്‍മഴ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കു മതിയാകുന്നതാണ്. പന്നിയൂര്‍-1 എന്ന ഇനത്തിന് ജലസേചനം നടത്തുന്നത് വിളവ് കാര്യമായി വര്‍ധിപ്പിക്കുമെന്ന് കണ്ടിട്ടുണ്ട്. തടത്തില്‍ 8-10 ദിവസം ഇടവേളയില്‍ ഒരു തവണ 100 ലിറ്റര്‍ വെള്ളം കൊണ്ട് നനയ്ക്കുക. നവംബര്‍ അവസാനം മുതല്‍ മാര്‍ച്ച് അവസാനം വരെ നന നല്കുന്നതാണ് നല്ലത്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145128