നേരിട്ട് വിത്തുപാകി കൃഷി എടുക്കുന്നവയാണിവ മൂന്നും. മണ്ണിനുള്ളില്‍ വളരുന്ന വേരുഭാഗം വലുതായി കിട്ടുന്ന കിഴങ്ങാണ് ഭക്ഷ്യവസ്തു. ആഗസ്റ്റ്-മുതല്‍ ജനുവരി വരെയാണിതിന്‍റെ കൃഷികാലം.
ഇനങ്ങള്
പൂസാ കേസര്‍, പൂസാ മേഖാലി, നാന്‍റസ് എന്നിവയാണ്. അതുപോലെ തന്നെ ഡെട്രോയിറ്റ് ഡാര്‍ക്ക്റെഡ്, ക്രിംസണ്‍ഗ്ലോബ് എന്ന മേല്‍ത്തരം ബീറ്റ്റൂട്ട് ഇനങ്ങളും പൂസാചേഖി, പൂസാരശ്മി, പൂസാദേശി എന്നിവ മുള്ളങ്കി ഇനങ്ങളുമാണ്.
കൃഷിരീതികള്
നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണിവയ്ക്കു വേണ്ടത്. ഒരു ഹെക്ടറിന് 20 ടണ്‍ ജൈവവളം ചേര്‍ത്തിളക്കിയ മണ്ണില്‍ 45 സെ.മീ. അകലത്തിലും 20 സെ.മീ. ഉയരത്തിലും എടുത്ത വാര (ഏരി)ങ്ങളുടെ മധ്യത്തിലായി 10 സെ.മീ. അകലത്തില്‍ ചെടികള്‍ വരത്തക്കവണ്ണം വിത്തുപാകി മണ്ണിട്ടുമൂടുന്നു. വിത്ത് നല്ല പൊടിമണലുമായി കലര്‍ത്തിയാണ് പാകുന്നത്. ഒരു ഹെക്ടറിന് ആകെ നല്‍കേണ്ടത് 165 കി.ഗ്രാം യൂറിയയും 185 കി.ഗ്രാം മസൂരിഫോസും 65 കി.ഗ്രാം പൊട്ടാഷുമാണ്. ഇതില്‍ മുഴുവന്‍ മസൂരിഫോസും പൊട്ടാഷും പകുതി യൂറിയയും അടിവളമായും ബാക്കി യൂറിയ ചെടികള്‍ വളര്‍ന്നു തുടങ്ങി മണ്ണുകൂടുമ്പോള്‍ മേല്‍വളമായും നല്‍കണം. വിത്തു വിതച്ച് ഒന്നര-രണ്ടുമാസമാകുമ്പോള്‍ വിളവെടുക്കാം.
മഞ്ഞുകാലത്ത് മലയോരങ്ങളില്‍ ഫ്രഞ്ച് ബീന്‍സ് കൃഷി ചെയ്യാം. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പിത്തു പാകാന്‍ പറ്റിയ സമയമാണ്. ഫ്രഞ്ച് ബീന്‍സില്‍ കുറ്റിയിനവും പടര്‍ന്നു കയറുന്നവയുമുണ്ട്. ഒരു ഹെക്ടര്‍ സ്ഥലം കൃഷി ചെയ്യുമ്പോള്‍ 25 ടണ്‍ ജൈവവളത്തിനു പുറമേ 65 കി.ഗ്രാം യൂറിയയും 200 കി.ഗ്രാം പൊട്ടാഷും അടിവളമായി നല്‍കണം. വിത്ത് വിതച്ച് ഒരു മാസം കഴിയുമ്പോഴും 30 കി.ഗ്രാം വീതം യൂറിയയും ചേര്‍ക്കണം. വിത്തു വിതച്ച് 2-2മ്മ മാസമാകുമ്പോള്‍ വിളവെടുക്കാറാകും.
www.karshikarangam.com