പേരു സൂചിപ്പിക്കുന്നതു പോലെ മൂന്നു പല്ലുകളാണ് ഇവയ്ക്കുള്ളത്. ചെടിയുടെ ചുവട്ടില്‍ വളമിട്ടുകൊടുക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തൂമ്പയുടെ കാര്യത്തിലെന്ന പോലെ ഇതിലും വലിയ ഇനവും ചെറിയ ഇനവുമുണ്ട്. വലിയ ഇനത്തിന് തൂമ്പക്കൈക്കൊപ്പം നീളമുള്ള ഹാന്‍ഡിലാണുള്ളത്. തീന്‍മേശയിലെ ഫോര്‍ക്കിനോടാണ് ഇതിനു സാമ്യം. മണ്ണില്‍ ആഞ്ഞു കുത്തുമ്പോള്‍ പല്ലുപോലെയുള്ള ഭാഗം മണ്ണിലേക്ക് താഴ്ന്നിറങ്ങുന്നു. ഉപയോഗിക്കുന്നയാള്‍ സ്വന്തം നെഞ്ചോട് ഇതിന്‍റെ പിടി അടുപ്പിക്കുമ്പോള്‍ മുപ്പല്ലിയുടെ പല്ലിനും മണ്ണിനുമിടയില്‍ കുറച്ചു സ്ഥലം ലഭിക്കുന്നു. അവിടേക്ക് വളമിട്ടുകൊടുക്കാം. അടുക്കളത്തോട്ടത്തിനുള്ള ചെറിയ മുപ്പല്ലിയില്‍ ചെറിയൊരു കൈപ്പിടിയും മൂന്നു പല്ലുകളുമാണുള്ളത്. ഉപയോഗം വലിയ മുപ്പല്ലിയുടെ അതേ രീതിയില്‍ തന്നെ. മണ്ണിലേക്ക് കുത്തിയിറക്കുക. അതിനു ശേഷം മുന്നിലേക്ക് അല്പം അടുപ്പിക്കുക. അപ്പോള്‍ ലഭിക്കുന്ന വിടവിലേക്ക് വളവും മറ്റും നിക്ഷേപിക്കുക. ഇംഗ്ലീഷ് നാമം ഗാര്‍ഡന്‍ ഫോര്‍ക്ക്
www.karshikarangam.com