പേരു സൂചിപ്പിക്കുന്നതു പോലെ പൂച്ചെടികളുടെ ചുവട്ടില്‍ വെള്ളമൊഴിക്കുന്നതിനുള്ള വാലിപ്പാത്രമാണിവ. നീണ്ട കഴുത്തും അതിനഗ്രത്ത് പൂപോലെ വെള്ളം ചിതറി വീഴുന്നതിനുള്ള അഗ്രഭാഗവും ഉണ്ടായിരിക്കും. ഇത് ഉറപ്പിച്ചിരിക്കുന്നത് അഞ്ചോ പത്തോ ലിറ്റര്‍ വെള്ളം കൊള്ളുന്ന പാത്രത്തിലാണ്. ഇതിനു തൂക്കിയെടുക്കാന്‍ സഹായിക്കുന്ന കൈപ്പിടിയുമുണ്ട്. ഹോസില്‍ നിന്നു സ്പ്രേയറിലൂടെ വെള്ളം വീഴുന്നതിന് ശക്തിയിലാണെങ്കില് പൂവാലിയില്‍ നിന്നു വെള്ളം വീഴുന്നത് നേര്മയിലായിരിക്കും. അതിനാല്‍ ചെടിക്ക് ക്ഷതമേല്‍ക്കുന്നില്ല. ഇംഗ്ലീഷ് നാമം റോസ്ക്യാന്
www.karshikarangam.com