അടുക്കളത്തോട്ടത്തില്‍ ഒരു പ്രദേശം ഒന്നാകെ നനയ്ക്കുന്നതിന് ഈ യന്ത്രം ഉപയോഗിക്കുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ തളിക്കുന്ന രീതിയില്‍ വെള്ളം വീഴുന്നതിനാണ് ഇതു സഹായിക്കുന്നത്. മൂന്നോ നാലോ വിരല്‍ പോലെയുള്ള ഭാഗങ്ങള്‍ പൈപ്പിന്‍റെ അഗ്രത്തില്‍ ഉറപ്പിച്ചിരിക്കുന്നതാണ് ഇതിന്‍റെ ഘടന. ഇത്തരം ഭാഗങ്ങളിലൂടെയാണ് വെള്ളം പുറത്തേക്കു വരുന്നത്. വെള്ളത്തിന്‍റെ മര്‍ദം വരുമ്പോള്‍ വിരല്‍ പോലെയുള്ള ഭാഗം വൃത്താകൃതിയില്‍ കറങ്ങുന്നു. അപ്പോള്‍ ഒരു പ്രദേശമാകെ വെള്ളം ചീറ്റിവീണ് നനയുന്നു. അടുത്തടുത്തായി പല വിളകള്‍ നട്ടിരിക്കുന്ന അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. ഇംഗ്ലീഷ് നാമം വാട്ടര്‍ സ്പ്രിംഗ്ളര്‍
www.karshikarangam.com