കൃഷിയുടെ ഏറ്റവും അടിസ്ഥാന ഉപകരണം. കിളച്ച് മണ്ണിളക്കുന്നതിനു മുതല്‍ മണ്ണിനെ തട്ടി നിരപ്പാക്കുന്നതിനു വരെ ഉപയോഗിക്കുന്നു. തൂമ്പ എന്നു സാധാരണ പറയുന്നത് അടുക്കളത്തോട്ടത്തിലെ ഉപയോഗത്തിന് വലിയ തൂമ്പകള്‍ ആവശ്യമില്ല. ചെറിയ ഇനം തൂമ്പകള്‍ വിപണിയില്‍ കിട്ടും. ഇത്തരം തൂമ്പകള്‍ക്ക് അമ്പതു രൂപയ്ക്കടുത്ത് വിലയാകുമ്പോള്‍ വലിയ തൂമ്പകള്‍ക്ക് ഇരുനൂറു രൂപയ്ക്കു മേല്‍ വിലവരും. കാര്‍ഷികോപകരണങ്ങള്‍ വില്‍ക്കുന്ന കടകളിലും ഇരുമ്പുകടകളിലും ലഭിക്കും. ഇംഗ്ലീഷ് നാമം സ്പേഡ്. വലിയ തൂമ്പ തന്നെ പലയിനമുണ്ട്. മണ്ണ് ഉടയ്ക്കുന്നതിനും നിരത്തുന്നതിനും കളയെടുക്കുന്നതിനുമുപയോഗിക്കുന്ന പരന്ന വായ്ത്തലയോടു കൂടിയ തൂമ്പയാണ് മണ്‍വെട്ടി (മമ്മട്ടി). മലയാളത്തിലെ 'റ' എന്ന അക്ഷരത്തിനു സമാനമായ രീതിയില്‍ കൈപ്പിടിയും മൂര്‍ച്ചയുള്ള ഭാഗവും ക്രമീകരിച്ചിരിക്കുന്നത് കൂന്താലി എന്നയിനം തൂമ്പയിലാണ്.
www.karshikarangam.com