ലഘു യന്ത്രങ്ങള്‍ : സീക്കേച്ചര്‍


 

 

വീട്ടുവളപ്പിലെ കൃഷിയിലും അടുക്കളത്തോട്ടത്തിലെ കൃഷിയിലും ഏറ്റവും ആവശ്യം വരുന്ന ഉപകരണങ്ങളിലൊന്നാണിത്. കത്രികയും ചവണയും തമ്മില്‍ സങ്കരം നടത്തിയാല്‍ എങ്ങനെയിരിക്കുമോ അതുപോലെയാണ് സീക്കേച്ചറിന്‍റെയും ഘടന. ചവണയ്ക്കുള്ളതുപോലെ രണ്ടു കൈപ്പിടികളുണ്ട്. ഇവ തമ്മില്‍ സാധാരണയായി അകന്നാണിരിക്കുന്നത്. വായ്ത്തലയുടെ ഭാഗം ചെറുതാണെങ്കിലും നല്ല മൂര്‍ച്ചയുണ്ട്. വായ്ത്തലകള്‍ക്കിടയില്‍ കമ്പോ തണ്ടോ എന്തും വച്ചുകൊടുത്തതിനുശേഷം കൈപ്പിടികളില്‍ ബലം കൊടുത്താല്‍ അവ മുറിഞ്ഞു കിട്ടും. സാമാന്യം വലുപ്പമുള്ള ശിഖരങ്ങള്‍ പോലും ഇങ്ങനെ മുറിക്കാം. ഇതിനായി സീക്കേച്ചര്‍ കൊണ്ട് അത്തരം ശാഖകളുടെ ചുറ്റിലുമായി വരയുക. അതിനു ശേഷം ഒടിച്ചെടുത്താക്കാന്‍ സാധിക്കും. 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7251409