വിത്തുകള്‍ വേരുപിടിപ്പിച്ചെടുക്കുന്നതിനുള്ള തട്ടമാണിത്. ചെറിയ അറകളോടു കൂടിയ ഇത്തരം തട്ടങ്ങളില്‍ സംസ്കരിച്ച ചകരിരിച്ചോറു നിറച്ച് അതിനുള്ളില്‍ ഓരോ വിത്തു വീതം നടാം. കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, കോളിഫ്ളവര്‍ തുടങ്ങി തീരെ ചെറിയ വിത്തുകള്‍ നടുന്നതിനാണ് തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. നഴ്സറിത്തടങ്ങളില്‍ നട്ടതിനു ശേഷം പിഴുതെടുത്ത് തോട്ടത്തില്‍ നടുന്ന പച്ചക്കറികളായ വഴുതിന, മുളക്, ചീര തുടങ്ങിയവയുടെ നടീലിന് പിന്നീട് ഉപയോഗിക്കാന്‍ തുടങ്ങി ഇപ്പോള്‍ ഏതിനം പച്ചക്കറിയും വേരുപിടിപ്പിക്കുന്നതിന് പ്രോട്രേകള്‍ ഉപയോഗിച്ചുവരുന്നു. സൗകര്യപൂര്‍വം എവിടേക്കും വിത്തുകള്‍ കൊണ്ടുപോകുന്നതിനു സാധിക്കുമെന്നതാണ് ഇവയുടെ മെച്ചം.
www.karshikarangam.com