തെങ്ങുകൃഷിയില്‍ കേരളത്തിന്‍റെ പരമ്പരാഗതമായ രീതി വ്യക്തമാക്കുന്നൊരു സൂത്രവാക്യമുണ്ട്. അക്കാലത്ത് തെങ്ങിന്‍റെ വളര്‍ച്ചാരീതികള്‍ പഠിച്ച് എത്ര ശാസ്ത്രീയമായ രീതികളായിരുന്നു വികസിപ്പിച്ചിരുന്നതെന്ന് ഇതില്‍നിന്നു നമുക്കു മനസ്സിലാകും. നീരയുമൊക്കെ പ്രചാരത്തില്‍ വന്ന് തെങ്ങുകൃഷിയില്‍ പുതുതാല്‍പര്യം വളര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം പഴയകാല നന്‍മകളുടെ പാഠങ്ങള്‍ ഒരിക്കല്‍ കൂടി വായിക്കുന്നതു നന്നായിരിക്കും.
നൂറു വയ്ക്കിലാറു വയ്ക്കുക
ആറു വയ്ക്കിലകല വയ്ക്കുക
അകലം വയ്ക്കിലാഴം വയ്ക്കുക
ഇതിന്‍റെ അര്‍ഥമിങ്ങനെ. ഏതെങ്കിലും രീതിയില്‍ കുത്തിത്തിരുകി നൂറു തെങ്ങിന്‍ തൈ വയ്ക്കുന്നതിനെക്കാള്‍ നല്ലത് ആവശ്യമായ അകലം കൊടുത്ത് ആറു തൈ വയ്ക്കുന്നതാണ്. ഇങ്ങനെ ആറു തൈയെന്നു നിശ്ചയിച്ചാല്‍ അകലത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. അകലം മാത്രമൊത്താല്‍ പോരാ, തെങ്ങു നടുന്ന കുഴിക്ക് ആവശ്യത്തിന് ആഴവുമുണ്ടായിരിക്കണം.
ഇന്നിപ്പോള്‍ തെങ്ങിന്‍തൈ വാങ്ങുമ്പോള്‍ അതിന്‍റെ ഗുണമേന്‍മ നിശ്ചയിക്കുന്നതിന് ഏതാനും ലളിതമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. അവ ചുവടെ.
ചുരുങ്ങിയത് ആറ് ഓലകളുണ്ടായിരിക്കണം
തെങ്ങിന്‍റെ അടിവണ്ണം പത്തു സെന്‍റിമീറ്ററില്‍ കൂടിയിരിക്കുക.
അവസാനത്തെ ഓലകള്‍ വിരിഞ്ഞ് ഓലക്കാലുകള്‍ വേര്‍പെട്ടിരിക്കുക.
നല്ല പച്ചനിറമുള്ള ഓലകള്‍ പുറത്തേക്കു വിരിഞ്ഞിരിക്കുക.
കൂടുതല്‍ വേരുകളുണ്ടായിരിക്കുക.
ചുരുങ്ങിയത് ഒമ്പതു മാസമെങ്കിലും തൈകള്‍ നഴ്സറിയില്‍ വളര്‍ന്നതായിരിക്കണം.
www.karshikarangam.com