ഇലയില്‍ നിന്നു തൈകളുണ്ടാക്കാമെന്ന് ഒരു തമിഴ്കര്‍ഷകന്‍റെ അനുഭവം വായിക്കാനിടയായത് ഞാന്‍ പരിചയപ്പെടുത്തുന്നു. പോളിഹൗസില്‍ നടുന്ന ചെടികളില്‍ നിന്നാണ് നടീലിനു വേണ്ട ഇലകളെടുക്കുന്നത്. നടുന്നതു പോളിഹൗസിനുളളില്‍ തന്നെ. ഇലകള്‍ മണ്ണും മണലും ചേര്‍ന്ന മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളിലാണ് നടുന്നത്. നടീല്‍ മിശ്രിതത്തില്‍ നനവു നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കും. കുമിളുകളുടെ ആക്രമണം തടയാന്‍ ബാവിസ്റ്റസ്റ്റിന്‍ എന്ന മരുന്നില്‍ ഇലകള്‍ മുക്കിയിരിക്കും. വേരുപിടിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ ലായനിയിലും ഇലകള്‍ മുക്കിയിരിക്കും. പോളിഹൗസിനുളളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസായും അന്തരീക്ഷ ആര്‍ദ്രത അറുപതു ശതമാനമായും നിലനിര്‍ത്തുന്നു. വേരുപിടിച്ചു കിട്ടുന്നതിനു നാല്പതു ദിവസം വേണ്ടിവരുമെന്നാണ് പറയുന്നത്. മാതൃസസ്യത്തിനു കേടൊന്നും വരുത്താതെ വന്‍തോതില്‍ തൈയുണ്ടാക്കാമെന്നാണ് ഈ രീതിയുടെ മെച്ചമായി അദ്ദേഹം പറയുന്നത്. എനിക്കു പോളിഹൗസ് ഇല്ലാത്തതിനാല്‍ ഇതുവരെ പരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ആരെങ്കിലും ഇക്കാര്യം പരീക്ഷിച്ച് അനുഭവം പങ്കുവയ്ക്കണമെന്ന് താല്‍പര്യപ്പെടുന്നു. ഇതു വിജയിപ്പിച്ചതായി പറയുന്ന കര്‍ഷകന്‍റെ പേരും ഫോണ്‍നമ്പരും നല്‍കുന്നു.
എസ്. രാജരത്നം,
മേട്ടുപ്പാളയം
ഫോണ്‍ 09486094670
www.karshikarangam.com