ജൈവ കൃഷിയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ജൈവവളം കമ്പോസ്റ്റ് എന്നു വിളിക്കപ്പെടുന്ന കൂട്ടുവളമാണ്. കമ്പോസ്റ്റ് എന്ന വാക്കിന് പലതിന്‍റെ സങ്കരം എന്നു മാത്രമാണ് അര്‍ഥം. ജൈവകൃഷിയുടെ നിബന്ധനകളനുസരിച്ച്
കമ്പോസ്റ്റുണ്ടാക്കാന്‍ കൂട്ടിയിടുന്ന പാഴ്വസ്തുക്കളെ കടുത്ത വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കണം. വെയിലില്‍ അവ ഉണങ്ങിപ്പോകാനും മഴയില്‍ പോഷകങ്ങള്‍ ഒലിച്ചു പോകാനും സാധ്യതയുണ്ട്. പാഴ്വസ്തുക്കളെത്തിക്കാനും കമ്പോസ്റ്റ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും സൗകര്യമുള്ള സ്ഥലമായിരിക്കണം തെരഞ്ഞെടുക്കുന്നത്. ഒന്നുകില്‍ കമ്പോസ്റ്റ് കൂനയ്ക്കു മുകളില്‍ ഒരു കൂരയുണ്ടായിരിക്കണം. അല്ലെങ്കില്‍ മരങ്ങളുടെയും മറ്റും തണലിലായിരിക്കണം കൂനയുണ്ടാക്കുന്നത്. ഇതിന് ഒന്നര മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയും സൗകര്യപ്രദമായ നീളവുമാകാം. മഴ തീരെ കുറഞ്ഞ സ്ഥലങ്ങളില്‍ കമ്പോസ്റ്റുണ്ടാക്കുന്നത് കുഴികളിലുമാകാം.
കമ്പോസ്റ്റാക്കേണ്ട വസ്തുക്കള്‍ ആദ്യമേ തന്നെ ചെറുതായി അരിഞ്ഞ് തമ്മില്‍ ഇടകലര്‍ത്തണം. കഷണങ്ങള്‍ തീരെ ചെറുതാകരുത്. അല്ലെങ്കില്‍ പകുതി കഷണങ്ങള്‍ തീരെ ചെറുതായി നുറുക്കുകയും അവയും നീളം കൂടിയ കഷണങ്ങളും ഓരോ അടുക്കുകളായി കൂന കൂട്ടുകയും വേണം. തടിക്കഷണങ്ങളും മറ്റും നന്നയി കൊത്തി നുറുക്കണം. കൂന കൂട്ടുന്ന സ്ഥലം നന്നയി കൊത്തി നുറുക്കണം. കൂന കൂട്ടുന്ന സ്ഥലം നന്നായി തല്ലിയുറപ്പിക്കണം. വെള്ളക്കെട്ടോ നീരൊഴുക്കോ ഉണ്ടാകുന്ന സ്ഥലമാണെങ്കില്‍ ആദ്യത്തെ ഒരു നിര കമ്പുകളും മറ്റുമായിരിക്കുന്നതാണ് നല്ലത്. വൈക്കോല്‍, വാഴക്കച്ചി, ചാക്ക് എന്നിവയില്‍ ഒന്നുകൊണ്ട് കമ്പോസ്റ്റ് കൂനമൂടി സംരക്ഷിക്കണം.
സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായാണ് പാഴ്വസ്തുക്കള്‍ കമ്പോസ്റ്റ് ആയി മാറുന്നത്. ഈ പ്രവര്‍ത്തനത്തിന് വേഗം കൂടാന്‍ പുതിയ കൂനയിലേക്ക് പഴയ കമ്പോസ്റ്റ് കുറച്ചു ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. പാഴ്വസ്തുക്കള്‍ കമ്പോസ്റ്റായി മാറുന്നത്.
കൂനയ്ക്കുള്ളില്‍ കടുത്ത ചൂടായായിരിക്കും. രോഗാണുക്കളോ കളകളുടെ വിത്തുകളോ ഒന്നും ഈ ചൂടിനെ അതിജീവിക്കില്ല. 800 സെല്‍ഷ്യസ് വരെ ചൂടെത്തിയാല്‍ കമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ നഷ്ടമാകാന്‍ ഇടയുണ്ട്. അതുകൊണ്ട് താപനില 600 സെല്‍ഷ്യസ് കടക്കാതിരിക്കുന്നതാണ് നല്ലത്. കൂനയ്ക്കുള്ളില്‍ സദാ ഈര്‍പ്പമുണ്ടായിരിക്കണം. എന്നാല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകരുത്. അഥവാ ഈര്‍പ്പം കൂടിയെന്ന് തോന്നിയാല്‍ മൂടിയിട്ടിരിക്കുന്ന സാധനങ്ങള്‍ എടുത്തുമാറ്റി കൂന ഉണങ്ങാന്‍ അനുവദിക്കണം.
അഥവാ ചൂട് കൂടുതലായി തോന്നിയാല്‍ കൂനയ്ക്കുള്ളിലെ വസ്തുക്കള്‍ ഒരുതവണ ഇളക്കി വീണ്ടും കൂനകൂട്ടണം. അല്ലെങ്കില്‍തന്നെ ഒരു കൂന കമ്പോസ്റ്റായി മാറുന്നതിനുമുമ്പ് മൂന്നുനാലുതവണ മൊത്തം ഇളക്കിമറിച്ച് വീണ്ടും കൂന കൂട്ടണം. വായു സഞ്ചാരത്തിനുവേണ്ടിയാണിത്. സാധാരണയായി 3-6 വരെ മാസംകൊണ്ടാണ് പാഴ്വസ്തുക്കള്‍ കമ്പോസ്റ്റായി മാറുന്നത്. കൂടുതല്‍ കാലം എടുക്കുന്നെങ്കില്‍ ഗുണമേന്മ അതിനനുസരിച്ച് കുറയുകയാണ് ചെയ്യുന്നത്.
നല്ല കമ്പോസ്റ്റ് പൊടിരൂപത്തിലായിരിക്കും ഇതില്‍ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കള്‍ തീരെ കുറച്ചെ ദഹിക്കാതെ ശേഷിക്കൂ. ഇതിനു മണ്ണിന്‍റെ സുഗന്ധം ആയിരിക്കും. വേണമെങ്കില്‍ കമ്പോസ്റ്റ് എച്ച് ചാക്കില്‍കെട്ടി സൂക്ഷിക്കാം. ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കണം. നല്ല കമ്പോസ്റ്റ് താഴെപ്പറയുന്ന അനുപാതത്തിലായിരിക്കും. വിവിധ ഘടകങ്ങളുണ്ടായിരിക്കുന്നത്.
ജൈവവസ്തുക്കള്‍ -60
കാര്‍ബണ്‍ -35
നൈട്രജന്‍-2.8
ഫോസ്ഫറസ്-2.2
പൊട്ടാസ്യം-2.6
കാല്‍സ്യം-3.1
ചാരം -4.0
ഇത് ചെടികളുടെ ചുവട്ടിലിട്ടു കൊടുത്ത് മേല്‍മണ്ണുമായി ചെറുതായി ഇളക്കിച്ചേര്‍ത്താല്‍ മതിയാകും. ചെടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ ചേര്‍ത്താലാണ് നല്ല ഫലം കിട്ടുന്നത്.
www.karshikarangam.com