നിലക്കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ജൈവകൃഷിയില്‍ പൊതുവെ ഉപയോഗിച്ചുപോരുന്നു.
പിണ്ണാക്കുകളുടെ ഗുണമേന്മ കൂട്ടാനുള്ള വഴി അവയെ പുളിപ്പിക്കുകയെന്നതാണ്. നിലക്കടലപിണ്ണാക്ക് പുളിപ്പിച്ച് ഗുണമേന്മ കൂട്ടുന്നതിങ്ങനെയാണ്. 5 കിലോ നിലക്കടലപ്പിണ്ണാക്കും 5 കിലോ വേപ്പിന്‍പിണ്ണാക്കും പ്രത്യേകം പാത്രങ്ങളിലെടുത്ത് വെള്ളം ചേര്‍ത്തു കുതിര്‍ന്നുകിട്ടാന്‍ വയ്ക്കുക. ഒരു ദിവസം രാത്രിയില്‍വച്ചാല്‍ പിന്നേറ്റ് പുലരുമ്പോഴേക്ക് ഇത് തയാറായിക്കഴിഞ്ഞിട്ടുണ്ടാകും. ഒരു പാത്രത്തില്‍ 5 കി.ഗ്രാം ചാണകം 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കിവയ്ക്കുക. അതിലേക്ക് പിണ്ണാക്കുകള്‍ രണ്ടും കുതിര്‍ന്നത് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ടാഴ്ച ഇതെരീതിയില്‍ വയ്ക്കുക. ദിവസവും രാവിലെ നീളമുള്ള വടികൊണ്ട് മിശ്രിതം നന്നായി ഇളക്കിചേര്‍ക്കണം. രണ്ടാഴ്ചക്കഴിയുമ്പോള്‍ പിണ്ണാക്ക് ചാണകം മിശ്രിതം നന്നായി പുളിച്ചുചേര്‍ന്നിട്ടുണ്ടാവും. ഇത് ഒരു ലിറ്റര്‍ 5 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഇലയിലൂടെ ഒഴിച്ചുകൊടുക്കാനും ചുവട്ടിലൊഴിക്കാനും നല്ലതാണ്.
www.karshikarangam.com