മരത്തില്‍ പടര്‍ന്നുകയറാതെ നിലത്തും ചട്ടികളിലും വളര്‍ന്നു മുളകു തരാന്‍ കുറ്റിക്കുരുമുളകിന് കഴിയും. സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് പ്രത്യേകിച്ച് ടെറസ് മാത്രമുള്ള നഗരവാസികള്‍ക്ക് ഈ രീതി സ്വീകാര്യമാണ്.
കുരുമുളകുകൊടിയുടെ കുത്തനെ വളരുന്ന പ്രധാന തണ്ടുകളില്‍നിന്നുമുണ്ടാകുന്ന പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുണ്ടാക്കുന്നത്. ഈ പാര്‍ശ്വശാഖകള്‍ മുറിച്ച് പോളിത്തീന്‍ ബാഗുകളില്‍ വളര്‍ത്തി മണ്‍തടങ്ങളില്‍ കുഴിയെടുത്ത് ജൈവവളം ചേര്‍ത്ത് നടുകയോ പോട്ടിംഗ് മിശ്രിതം നിറച്ച വലിയ ചട്ടികളില്‍ നടുകയോ ചെയ്യാം. ഓരോ സ്പൂണ്‍വീതം രാസവളമിശ്രിതം നിറച്ച വലിയ ചട്ടികളില്‍ നടുകയും ചെയ്യാം. രണ്ടാം വര്‍ഷം മുതല്‍ മുളക് പറിച്ചെടുക്കാം. മരത്തില്‍പ്പടരുന്ന വള്ളികളുടെ ആയുസ് ഇവയ്ക്കുണ്ടാകുകയില്ലെന്നോര്‍ക്കണം
www.karshikarangam.com