കുരുമുളക് കൊടി വളര്‍ത്തിയെടുക്കാത്ത വീട്ടുപറമ്പുകള്‍ കാണില്ല. ഇവ മാവിലും പ്ലാവിലും തെങ്ങിലും കവുങ്ങിലും വരെ പടര്‍ന്നു കയറുന്നുണ്ട്. കുരുമുളകിന്‍റേതു മാത്രമായ തോട്ടങ്ങളുമുണ്ട്. എന്നാല്‍ ഒരു കാലത്തു വമ്പിച്ച നേട്ടം ഉണ്ടാക്കിത്തന്ന കറുത്ത പൊന്നെന്ന് ചെല്ലപ്പേരുള്ള സുഗന്ധദ്രവ്യങ്ങളുടെ ഈ രാജാവ് ഇന്ന് സാമ്പത്തിക മാന്ദ്യത്താല്‍ ക്ഷീണിതനാണ്. രോഗങ്ങള്‍ മൂലമുള്ള ഉല്‍പ്പാദനക്കുറവും ആഗോളവിപണിയില്‍ നേരിടുന്ന കടുത്ത മല്‍സരവുമാണിതിനു കാരണം.
ഇനങ്ങളും കാട്ടിലും നാട്ടിലും
നൂറോളം കുരുമുളകിനങ്ങളുണ്ടെങ്കിലും സാമാന്യമായി നല്ല വിളവു തരുന്നവ കരിമുണ്ട, കൊറ്റനാടന്‍, കുതിരവാലി, പൂഞ്ഞാര്‍മുണ്ട്, കല്ലുവള്ളി, പന്നിയൂര്‍ 1,2,3,4 എന്നിവയാണ്.
www.karshikarangam.com