കീടങ്ങളില്‍ വൈറ്റ്മാസ്കാര്‍ഡിന്‍ എന്ന രോഗമുണ്ടാക്കുന്ന ഒരു കുമിളാണ് ബ്യൂവേറിയ ബാസിയാന. സ്വാഭാവികമായി മണ്ണില്‍ കാണുന്ന കുമിളുകളാണ് ബ്യൂവേറിയ ബാസിയാന. ഇലകളെയും കായ്കളെയും ആക്രമിക്കുന്ന ദൃഢശരീരികളായ കീടങ്ങളെ നശിപ്പിക്കുന്ന ഈ കുമിള്‍ കീടങ്ങളുടെ പുറത്ത് സ്പര്‍ശിക്കുമ്പോള്‍ അത് കീടത്തിന്‍റെ ഉള്ളിലേക്ക് വളരുകയും വിഷവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടം ചത്തുപോകുന്നു.
സ്പര്‍ശനത്തിലൂടെത്തന്നെ കീടങ്ങളെ ഇത് ആക്രമിക്കുന്നതിനാല്‍ കീടനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. പച്ചക്കറിയുടെ ഇലതീനിപ്പുഴുക്കള്‍, മുഞ്ഞകള്‍, വെള്ളീച്ചകള്‍, വേരുതീനിപ്പുഴുക്കള്‍ തുടങ്ങിയവയ്ക്ക് ബ്യൂവേറിയ ബാസിയാന ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കി ചേര്‍ത്ത് ലായനി തയാറാക്കുക. ലായനി തെളിയാനായി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുക. അതിനുശേഷം ഇലകളിലും ചെടിയുടെ മറ്റ് ഭാഗങ്ങളിലും തളിക്കുക.
www.karshikarangam.com