ഇന്ത്യയിലെ നാലു പ്രധാന കേരകൃഷി സംസ്ഥാനങ്ങള്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ്. ഇന്ത്യയിലെ ആകെ സ്ഥലലഭ്യതയുടെ 1.18 ശതമാനം മാത്രമുള്ള കേരളം, ആകെയുള്ള നാളികേരകൃഷിയുടെ 58 ശതമാനവും ഉല്‍പ്പാദനത്തിന്‍റെ 47 ശതമാനവും സംഭാവന ചെയ്യുന്നു. 'കൊക്കോസ് ന്യൂസിഫെറ' എന്നാണ് തെങ്ങിന്‍റെ ശാസ്ത്രനാമം.
മണ്ണും കാലാവസ്ഥയും
വളരെ വൈവിധ്യമുള്ള പ്രദേശങ്ങളിലും കാലാവസ്ഥാമേഖലകളിലും അനായാസം വളരാന്‍ തെങ്ങിനു കഴിയും. എങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് തെങ്ങ് നന്നായി വളരുന്നത്. തെങ്ങിന്‍റെ വളര്‍ച്ചയ്ക്കു യോജിച്ച ഊഷ്മാവ് 270 സെല്‍ഷ്യസ് ആണ്. അതുപോലെ 1300-2300 മില്ലിമീറ്റര്‍ എന്ന തോതില്‍ വിതരണം ചെയ്തിരിക്കണം എന്നു മാത്രം. സമുദ്രനിരപ്പില്‍നിന്നും 1000 മീറ്റര്‍ ഉയരംവരെയുള്ള സ്ഥലങ്ങളില്‍ തെങ്ങുകൃഷി ചെയ്യാവുന്നതാണ്.
ശാസ്ത്രീയ കേരകൃഷിക്ക് അനുയോജ്യമായത് നല്ല നീര്‍വാര്‍ച്ചയും 11/2 മീറ്റര്‍ എങ്കിലും താഴ്ചയുമുള്ള മണ്ണാണ്. അടിവശത്ത് പാറക്കെട്ടുള്ളതോ വളരെ താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങളോ കനത്ത ചെളി മണ്ണോ തെങ്ങിനു നന്നല്ല. എന്നാല്‍ ഒന്നിടവിട്ട് ചെളിമണ്ണും മണല്‍മണ്ണും ഇട്ട് വെള്ളക്കെട്ടില്‍നിന്നും വീണ്ടെടുത്ത പ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്യാവുന്നതാണ്.
www.karshikarangam.com