സങ്കരയിനങ്ങള്‍
വെസ്റ്റ് കോസ്റ്റ് ടാള്‍ x ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ടി x ഡി)
വെസ്റ്റ് കോസ്റ്റ് ടാള്‍ x ഗംഗാബൊന്ദം
ചാവക്കാട് പച്ച x വെസ്റ്റ് കോസ്റ്റ് ടാള്‍
ആന്‍ഡമാന്‍ ഓര്‍ഡിനറി x ഗംഗാബൊന്ദം
ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് x വെസ്റ്റ് കോസ്റ്റ് ടാള്‍ (ഡി x ടി)
ലക്ഷദ്വീപ് ഓര്‍ഡിനറി x ചാവക്കാട് ഓറഞ്ച്
ലക്ഷഗംഗ (ലക്ഷദ്വീപ് ഓര്‍ഡിനറി) x ഗംഗാബൊന്ദം
കേരശ്രീ (വെസ്റ്റ് കോസ്റ്റ് ടാള്‍) x മലയന്‍മഞ്ഞ
ചന്ദ്രസങ്കര (ചാവക്കാട് ഓറഞ്ച്) x വെസ്റ്റ് കോസ്റ്റ് ടാള്‍
ചന്ദ്രലക്ഷ (ലക്ഷദ്വീപ് ഓര്‍ഡിനറി) x ചാവക്കാട് ഓറഞ്ച്
അനന്തഗംഗ (ആന്‍ഡമാന്‍ ഓര്‍ഡിനറി) x ഗംഗാബൊന്ദം
കേരഗംഗ (വെസ്റ്റ് കോസ്റ്റ് ടാള്‍) x ഗംഗാബൊന്ദം
മേല്‍പറഞ്ഞ ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും പ്രചാരമേറിയവ വെസ്റ്റ് കോസ്റ്റ് ടാള്‍ (WCT) എന്ന ഉയരം കൂടിയ നാടന്‍ ഇനവും ടി x ഡി, ഡി x ടി എന്നീ ഉയരം കുറഞ്ഞ സങ്കരയിനങ്ങളുമാണ്. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്ഥലങ്ങളിലേക്ക് അനുയോജ്യമായത് വെസ്റ്റ് കോസ്റ്റ് ടാള്‍ എന്ന ഇനമാണ്. നാടന്‍ ഇനങ്ങളേക്കാള്‍ കൂടുതല്‍ വിളവ് സങ്കരയിനങ്ങളില്‍നിന്നും ലഭിക്കുമെങ്കിലും നല്ല മണ്ണ്, ജലസേചന സൗകര്യം, വളപ്രയോഗം, മറ്റു ശാസ്ത്രീയ പരിചരണമുറകള്‍ എന്നിവ അവയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിലവിലുള്ള സ്ഥലങ്ങളില്‍ സങ്കര ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണുത്തമം.
www.karshikarangam.com