തെങ്ങ് ഒരു ദീര്‍ഘകാല വിളയാണ്. ഒരു മനുഷ്യായുസ്സ് മുഴുവനും വിളവ് തരുവാന്‍ തെങ്ങിന് കഴിവുണ്ട്. അതിനാല്‍ തൈകള്‍ തെരഞ്ഞെടുക്കുമ്പോഴും നടുന്നയവസരത്തിലും പിഴവുകള്‍ പറ്റിയാല്‍ വിളവിനെ പ്രതികൂലമായി ബാധിക്കും. നല്ല ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങള്‍ വഴി ധാരാളം ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നുണ്ട്. എന്നാല്‍, സ്വന്തമായും തെങ്ങിന്‍തൈകള്‍ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കാറ്റുവീഴ്ച രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ, തൈകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കരുത്. മറ്റു സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ ഏതു സ്ഥലത്തു വേണമെങ്കിലും പാകി തൈകള്‍ ഉണ്ടാക്കാവുന്നതാണ്.
വിത്തുഗുണം പത്തുഗുണം
വിത്തു നന്നെങ്കിലും വിളവു പിഴയ്ക്കില്ല. ഇതിനായി നല്ല തെങ്ങിന്‍തൈകള്‍ വേണം. നല്ല തെങ്ങിന്‍തൈകള്‍ വേണമെങ്കില്‍ മികച്ച വിത്തുതേങ്ങകള്‍ തെരഞ്ഞെടുക്കണം. മികച്ച വിത്തുതേങ്ങ മെച്ചപ്പെട്ട മാതൃവൃക്ഷത്തില്‍ നിന്നേ കിട്ടുകയുള്ളൂ. ഇങ്ങനെയുള്ള കേരവൃക്ഷങ്ങള്‍ ഒഴിവാക്കുക
www.karshikarangam.com