ശേഖരണവും സംഭരണവും
കുറഞ്ഞത് 11 മാസത്തെയെങ്കിലും മൂപ്പുള്ള നാളികേരമാണ് വിത്തുതേങ്ങയായി ഉപയോഗിക്കേണ്ടത്. അതും ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലയളവിനകം സംഭരിച്ചതാവണം. വളരെ ഉയരത്തിലുള്ള തെങ്ങില്‍നിന്നു വിത്തുതേങ്ങ എടുക്കുമ്പോള്‍ അതു തറയില്‍ തല്ലി വീഴാന്‍ ഇടയാകാതെ, കുലയോടുകൂടി കയറുകെട്ടി ഇറക്കണം. ശരിയായ വളര്‍ച്ചയില്ലാത്ത നാളികേരം വിത്തുതേങ്ങയ്ക്കു നന്നല്ല.
നഴ്സറിയില്‍ പാകുന്നതിനു മുന്‍പ് കുറഞ്ഞത് 60 ദിവസം വരെ വിത്തുതേങ്ങ തണലില്‍ സൂക്ഷിക്കാം. ഇതിനായി 8 സെ.മീറ്റര്‍ കനത്തില്‍ മണല്‍ വിരിച്ച ഒരു ഷെഡ്ഡുപയോഗിക്കാം. എന്നിട്ട് വിത്തുതേങ്ങ മോട് മുകളില്‍ വരത്തക്കവിധം നിരത്തിവയ്ക്കുക. ഇതിനുമീതെ ഒരു നിരമണല്‍ കൂടി വിരിച്ചു മൂടിയാല്‍ തേങ്ങയിലെ വെള്ളം വറ്റാതിരുന്നുകൊള്ളും. ഇത്തരത്തില്‍ ഒന്നിനു മീതെ ഒന്ന് എന്ന ക്രമത്തില്‍ അഞ്ചു നിര വിത്തുതേങ്ങ സംഭരിച്ചു വയ്ക്കാം.
www.karshikarangam.com