തെങ്ങിനെ ഉപദ്രവിക്കുന്ന ധാരാളം ശത്രുകീടങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെ എന്നു നോക്കാം.
കൊമ്പന്‍ചെല്ലി
തെങ്ങിന്‍റെ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ചെല്ലി തെങ്ങിനെ നശിപ്പിക്കുന്നു. കൊമ്പന്‍ചെല്ലി കുത്തിയ കുരുത്തോല വിരിയുമ്പോള്‍ വിശറിയുടെ ആകൃതിയില്‍ മുറിഞ്ഞിരിക്കുന്നതു കാണാം. തൈത്തെങ്ങിനെയും ചെല്ലി കുത്താറുണ്ട്.
കമ്പോസ്റ്റ് കൂനകളിലും ചാണകക്കുഴികളിലുമാണ് കൊമ്പന്‍ ചെല്ലി മുട്ടയിടുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെല്ലിക്കു തലയില്‍ വളഞ്ഞൊരു കൊമ്പുണ്ടായിരിക്കും. അതുകൊണ്ടാണ് ഇതിനെ 'റൈനോസ്റസ് ബീറ്റില്‍' എന്നു പറയുന്നത്.
ചാണകക്കുഴിയിലും കമ്പോസ്റ്റ് കൂനകളിലും വളരുന്ന ചെല്ലിയുടെ പുഴുക്കളെ കീടനാശിനി ഉപയോഗിച്ചു നശിപ്പിക്കണം. 50% വീര്യമുള്ള ബി.എച്ച്.സി. അഥവാ കാര്‍ബാറില്‍ തളിച്ച് ഇതു നിയന്ത്രിക്കാം. ഒരു കി.ഗ്രാം ചാണകത്തിന് 2 ഗ്രാം എന്ന തോതില്‍ കീടനാശിനി വെള്ളത്തില്‍ കലര്‍ത്തി ചാണകത്തില്‍ എല്ലാ ഭാഗത്തും വീഴത്തക്കവിധം തളിക്കണം. തെങ്ങിന്‍മണ്ട പരിശോധിച്ച് ചെല്ലിക്കോലുകൊണ്ട് കൊമ്പന്‍ ചെല്ലിയെ കുത്തിയെടുത്തു നശിപ്പിക്കാം. മണ്ട വൃത്തിയാക്കിയിട്ട് ഏറ്റവും മുകളിലെ മൂന്നു നാലോലകളുടെ കവിളുകളില്‍ 10% വീര്യമുള്ള ബി.എച്ച്.സിയും ഇരട്ടി മണലും ചേര്‍ത്തു നിറയ്ക്കണം.
തെങ്ങിന്‍റെ മറ്റൊരു പ്രധാന ശത്രുകീടമാണ് ചെമ്പന്‍ചെല്ലി. ചെറിയ തെങ്ങുകളിലാണ് ഇതിന്‍റെ ആക്രമണം കാണുന്നത്. തെങ്ങിന്‍ തടിയില്‍ മണ്ടയോടടുത്തു ദ്വാരങ്ങള്‍ കാണുക, ദ്വാരങ്ങളില്‍നിന്നു ചവച്ചു തുപ്പിയതുപോലുള്ള ചകിരിയും ചെന്നീരും പുറത്തു വരുക ഇവയൊക്കെയാണ് പ്രധാന ആക്രമണ ലക്ഷണങ്ങള്‍. ആക്രമണം രൂക്ഷമാകുമ്പോള്‍ തെങ്ങിന്‍റെ കൂമ്പ് ഭാഗം മറിഞ്ഞു താഴെവീഴും.
തെങ്ങിന്‍റെ തടിയിലും മടലിലുമൊക്കെ മുറിവുകളുണ്ടാക്കി അതില്‍ മുട്ടയിടുകയാണ് ചെമ്പന്‍ചെല്ലി ചെയ്യുന്നത്. ചെല്ലി അതിന്‍റെ ജീവിതകാലം മുഴുവന്‍ തെങ്ങിനുള്ളില്‍ത്തന്നെ കഴിച്ചു കൂട്ടുന്നു. തെങ്ങിന്‍തടിയിലുണ്ടാകുന്ന മുറിവുകളിലൂടെയാണ് ചെല്ലിയുടെ പുഴുക്കള്‍ തടിക്കുള്ളില്‍ കടക്കുന്നത്. അതുകൊണ്ട് തടിയിലുണ്ടാകുന്ന മുറിവുകള്‍ ടാറോ ബോര്‍ഡോക്കുഴമ്പോ തേച്ച് അടയ്ക്കുന്നതു നല്ലതാണ്.
50% വീര്യമുള്ള കാര്‍ബാറില്‍ 1 ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം എന്ന തോതില്‍ കലര്‍ത്തി തടിയില്‍ കുത്തിവയ്ക്കുകയാണ് ഫലപ്രദമായ കീടനിയന്ത്രണമാര്‍ഗ്ഗം. ഇതിന് ആദ്യം കീടബാധ കാണുന്ന തെങ്ങിന്‍റെ അടിയില്‍ കാണുന്ന ദ്വാരങ്ങള്‍ സിമന്‍റ്കൊണ്ടോ കളിമണ്ണുകൊണ്ടോ നന്നായി അടയ്ക്കണം. ഏറ്റവും മുകളിലത്തെ ദ്വാരത്തില്‍ കൂടി കീടനാശിനി കുത്തിവയ്ക്കാം. ഇതിനു പറ്റിയ ചോര്‍പ്പുകള്‍ ഇന്നു ലഭ്യമാണ്. സെല്‍ഫോസ് എന്ന ഗുളിക രൂപത്തിലുള്ള കീടനാശിനിയും കീടനിയന്ത്രണത്തിനുപകരിക്കും. അതിനാല്‍ തടിയിലെ ദ്വാരത്തില്‍ ഒന്നോ രണ്ടോ ഗുളികകള്‍ വച്ചിട്ട് ബാക്കി ദ്വാരങ്ങളെല്ലാം ചെളിയോ സിമന്‍റോ കൊണ്ട് അടച്ചാല്‍ മതി.
ഓലപ്പുഴു
തെങ്ങോലകള്‍ തിന്നു നശിപ്പിക്കുന്ന പുഴു ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് കൂടുതല്‍ ഉപദ്രവം ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് കായലോരങ്ങളില്‍ ഇതിന്‍റെ ശല്യം കൂടിയിരിക്കും. പുഴു കൂട്ടമായി തെങ്ങോലയുടെ അടിവശത്തായി കൂടുകെട്ടി ഹരിതകം തിന്നു തീര്‍ക്കുന്നു. ഇതിന്‍റെ ശലഭത്തിനു ചാരനിറമാണ്.
പുഴുബാധയുള്ള ഓലകള്‍ വെട്ടി തീയിട്ടു നശിപ്പിക്കുകയാണ് ഒരു നിയന്ത്രണ നടപടി. തെങ്ങോലപ്പുഴുവിനു പ്രകൃതിയില്‍തന്നെ നിരവധി ശത്രു പ്രാണികളുണ്ട്. ബ്രാക്കോണിഡ്, യൂലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. ഇവയെ വേനല്‍ക്കാലാരംഭത്തില്‍ തോട്ടത്തില്‍ വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ തിന്നു നശിപ്പിക്കും.
കീടനാശിനിപ്രയോഗം ആവശ്യമെങ്കില്‍ ഇനി പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് നിശ്ചിതവീര്യത്തില്‍ തയാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയും വിധം തളിച്ചു കൊടുക്കണം.
കീടനാശിനി തളിച്ചാല്‍ 16 ദിവസം കഴിഞ്ഞു മാത്രമേ എതിര്‍പ്രാണികളെ വിടാന്‍ പാടുള്ളൂ.
വേരുതീനിപ്പുഴു
കോക്ചേഫര്‍ പുഴു എന്നും പേരുണ്ട്. തെങ്ങിന്‍റെ വേരുകള്‍ തിന്നു നശിപ്പിക്കുന്നു. തുടര്‍ന്ന് ഓല മഞ്ഞളിക്കുന്നു. ഇതിന്‍റെ വണ്ടുകള്‍ മണ്ണിലാണ് മുട്ടയിടുന്നത്. വിരിഞ്ഞിറങ്ങുന്ന പുഴു തെങ്ങിന്‍റെ വേരുപടലം കാര്‍ന്നു തിന്നുന്നു.
പുതുമഴ കിട്ടുന്നതോടെ മണ്ണ് താഴ്ത്തിക്കിളച്ചാല്‍ പുഴുക്കള്‍ മണ്ണിനു മുകളില്‍ വരുകയും ചൂടേറ്റു നശിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഇനിപ്പറയുന്ന ഏതെങ്കിലും ഒരു കീടനാശിനി മണ്ണില്‍ ചേര്‍ത്തു കീടനിയന്ത്രണം നടത്താം.
പൂങ്കുലച്ചാഴി
പൂങ്കുലച്ചാഴി മച്ചിങ്ങയില്‍നിന്നും ഇളംപ്രായത്തിലുള്ള നാളികേരത്തില്‍നിന്നും നീരൂറ്റിക്കുടിച്ച് അവയെ നശിപ്പിക്കുന്നു. കുത്തിയ സുഷിരങ്ങളിലൂടെ പശപോലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകി കട്ടപിടിച്ചിരിക്കും. നാളികേരം കുരുടിച്ച് പൊഴിയുകയോ പേടായിപ്പോകുകയോ ചെയ്യും.
ഇവയിലൊന്നു തെങ്ങിന്‍മണ്ടയില്‍ പൂങ്കുലകളിലും ഓലക്കവിളുകളിലും വീഴത്തക്കവിധം തളിച്ചു ചാഴിയെ നിയന്ത്രിക്കാം. വിടര്‍ന്നുവരുന്ന പൂങ്കുലകളെ ഒഴിവാക്കണം. ഉച്ചതിരിഞ്ഞു മാത്രം മരുന്നു തളി നടത്തുക.
www.karshikarangam.com