ആയിരത്തിലധികം കായ്കള്‍ കാണുന്നൊരു അപൂര്‍വ വാഴയിനം. ഇതിന്‍റെ ഒരു കുലയ്ക്കു മാത്രം വരും ഏഴടി നീളം. പറഞ്ഞുവരുന്നത് ആയിരം പൂവനെക്കുറിച്ചാണ്. പെരുംപടല, ആയിരംകാച്ചി എന്നൊക്കെ വിളിപ്പേരുള്ള ഈയിനം കേരളത്തില്‍ ഏതാനും കര്‍ഷകര്‍ കൃഷിചെയ്യുന്നുണ്ട്. ആഘോഷ പന്തലുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായാണ് ആയിരം പൂവന്‍ പ്രധാനമായും കൃഷിചെയ്യുന്നത്. അരമീറ്റര്‍ താഴ്ചയുള്ള തടമെടുത്ത് ചാണകപ്പൊടി ചേര്‍ത്താണ് വാഴവിത്ത് നടുന്നത്. ഇടയ്ക്കു ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കാം. വാഴ കുലയ്ക്കാന്‍ എട്ടു മാസമെടുക്കും. മൂന്നുമാസത്തിനുള്ളില്‍ ആദ്യപടല വിളഞ്ഞു പഴുത്തു തുടങ്ങും. ഈ സമയത്തും പുതിയ പടലകള്‍ വിരിഞ്ഞുകൊണ്ടിരിക്കും.
ആദ്യത്തെ കുറേ പടലയിലെ കായ്കള്‍ ഉപയോഗിക്കാവുന്നതാണ്. മധുരവും നേരിയ പുളിയും ചേര്‍ന്നതാണ് കായ്കളുടെ രുചി. അവസാന പടലകളിലെ കായ്കള്‍ ചെറുതാണ്. ഇവ കറിയാവശ്യത്തിനായി ഉപയോഗിക്കാം.
www.karshikarangam.com