ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ഏതാണെന്ന് അറിയാമോ? കോപ്പി ലുവാക്. കോപ്പി എന്നാല്‍ കാപ്പി ആണെന്നു നമുക്കറിയാം. എന്നാല്‍, ലുവാക് ആകട്ടെ, സുമാത്രയിലെ ഏഷ്യന്‍ പാം സിവിറ്റ് എന്നയിനം വെരുകിന്‍റെ പ്രാദേശിക പേരാണ്. വെരുകും കാപ്പിക്കുരുവും തമ്മില്‍ എന്തു ബന്ധമെന്നാണോ ചിന്തിക്കുന്നത്? പഴുത്ത കാപ്പിക്കുരു ഇവയുടെ പ്രധാന ആഹാരമാണ്. മാംസളമായ ഭാഗം ദഹിക്കുകയും കുരു ദഹിക്കാതെ വിസര്‍ജിക്കുകയും ചെയ്യുന്നു. ഈ കുരു പെറുക്കിയെടുത്ത് സംസ്കരിച്ചാണ് കാപ്പി ലുവാക് എന്നയിനം കാപ്പിപ്പൊടി തയാറാക്കുന്നത്!! ലുവാക്കിന്‍റെ ആമാശയത്തിലെ ദഹനപ്രവര്‍ത്തനത്തിലൂടെ പകുതി ദഹിച്ച കാപ്പിക്കുരു അപൂര്‍വയിനമാണ്. ഇനി കോപ്പി ലുവാക്കിന്‍റെ വില കൂടി കേട്ടോളൂ...കിലോഗ്രാമിന് 35,000 രൂപ!!!
കോപ്പി ലുവാക്കിനെക്കുറിച്ചുള്ള ഒരു വീഡിയോ കാണുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക... https://youtu.be/tGBBSy06p4A
www.karshikarangam.com