ജീവാണു വളങ്ങളുടെയും ജീവാണുകീടനാശിനികളുടെയും ഉല്‍പാദനത്തിന് കേരളത്തില്‍ തുടക്കമിട്ട സ്ഥാപനമാണ് അഗ്രോബയോടെക്. 1983ലാണ് അഗ്രോബയോടെക് പ്രവര്‍ത്തനമാരംഭിക്കുന്നത്. ജൈവകൃഷിക്കു വേണ്ട എല്ലാ അവശ്യവസ്തുക്കളും നിര്‍മിച്ച് കര്‍ഷകരിലെത്തിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം. നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍റെ അംഗീകാരം, ജൈവ സാക്ഷ്യപത്രം നല്‍കുന്ന സ്ഥാപനമായ ഇന്‍ഡോസെര്‍ട്ടിന്‍റെ അംഗീകാരം, കേരളത്തില്‍ ആദ്യമായി ഐഎസ്ഓ അംഗീകാരം നേടുന്ന ജീവാണുമിശ്രിത ഉല്‍പാദന യൂണിറ്റ് തുടങ്ങിയവയൊക്കെ അഗ്രോബയോടെക്കിന്‍റെ മികവിനു തെളിവുകളാണ്. പ്രതിവര്‍ഷ ഉത്പാദനശേഷിയിലും സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അഗ്രോബയോടെക്കാണ്. ഇപ്പോള്‍ പ്രതിവര്‍ഷം ടണ്‍ ജീവാണുവളങ്ങളും 600 ടണ്‍ ജീവാണു സസ്യസംരക്ഷണ വസ്തുക്കളും പതിനായിരം ടണ്‍ ജൈവവളവും ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയാണ് അഗ്രോബയോടെക്കിനുള്ളത്.
അഗ്രോബയോടെക്ക് ധാരണാപത്രം ഒപ്പിട്ടിരിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍ ചുവടെ പറയുന്നവയാണ്.
അഗ്രോബയോടെക്ക് ഉല്‍പാദിപ്പിച്ചു വിപണനം നടത്തുന്ന പ്രധാന ജൈവഉല്‍പ്പന്നങ്ങള്‍ ഇവയാണ്.
ജീവാണുവളങ്ങള്‍
അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഫോസ്ഫോ ബാക്ടീരിയ, വാം, ബയോപൊട്ടാഷ്, പിജിപിആര്‍-1
ജീവാണു കീടനാശിനികള്‍
മെറ്റാറെസിയം, ബ്യൂവേറിയ, പീസിലോമൈസിസ്, വെര്‍ട്ടിസിലിയം, ബിറ്റികെ, ബോറര്‍ ഗാര്‍ഡ്, നീം പ്ലക്സ്
ജൈവസസ്യസംരക്ഷണ വസ്തുക്കള്‍
ട്രൈക്കോഡെര്‍മ, സ്യൂഡോമൊണാസ്, ബാസില്ലസ്, ചിറ്റിനേസ് സ്യൂഡോമൊണാസ്, പിജിപിആര്‍ 2, റൂട്ട് ഗാര്‍ഡ്, റബ്ബര്‍ ഫോര്‍ട്ട്, പിങ്ക് ഗാര്‍ഡ്, ഡൈ ബാക്ക് കെയര്‍
ജൈവ ഉത്തേജിനികള്‍
ബയോ ബൂസ്റ്റര്‍, ഓക്സി ബൂസ്റ്റര്‍, സീ വീഡ് പ്ലസ്
ജൈവ ജീവാണു വളം
ബയോ ഓര്‍ഗാനിക്സ് (എല്ലാ വിളകള്‍ക്കും), റബ്ബര്‍ ജൈവ ജീവാണുവളം, കുരുമുളക് ജൈവ ജീവാണുവളം, തെങ്ങ് ജൈവ ജീവാണുവളം, ഏലം ജൈവ ജീവാണുവളം, ജാതി ജൈവ ജീവാണുവളം, കമുക് ജൈവജീവാണുവളം
ജൈവവളം
സൂപ്പര്‍മീല്‍, സൂപ്പര്‍മീല്‍ പ്ലസ്, സൂപ്പര്‍ ഓര്‍ഗാനിക്, സൂപ്പര്‍ ഓര്‍ഗാനിക് പ്ലസ്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, വേപ്പിന്‍ കുരു പൊടിച്ചത്, ചാണകം, മണ്ണിരവളം, ചകിരിച്ചോര്‍ വളം
നഴ്സറികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍
ഗ്രോബാഗുകള്‍, കൊക്കോപീറ്റ് ബ്രിക്കറ്റ്, വെജിറ്റബിള്‍ നെറ്റ്
www.karshikarangam.com