ഇടനിലക്കാരുടെ ചൂഷണമില്ലാത്ത വിപണിയും ഉല്‍പാദനച്ചെലവിനനുസൃതമായ വിലയും കര്‍ഷകരുടെ അലംഘ്യമായ അവകാശമാണെന്നു പ്രഖ്യാപിക്കുന്നതായിരുന്നു സംസ്ഥാന കര്‍ഷക കൂട്ടായ്മയോടനുബന്ധിച്ച് പാസാക്കിയ വിപണി അവകാശ പ്രഖ്യാപനം. കാസര്‍കോട് ജില്ലയിലെ ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്‍റ് സണ്ണി പൈകട അവതരിപ്പിച്ച അവകാശ പ്രഖ്യാപനത്തിന്‍റെ പൂര്‍ണ രൂപം.
ലോകവ്യാപകമായിത്തന്നെ കൃഷി ഇന്ന് നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണിരിക്കുന്നത്. കാലാവസ്ഥാമാറ്റം മുതല്‍ വ്യാവസായിക നാഗരികതയുടെ വിനാശകരവും സങ്കീര്‍ണവുമായ സ്വാധീനങ്ങള്‍ വരെയുള്ള നിരവധി ഘടകങ്...
www.karshikarangam.com