കേരളത്തിലെ കാര്‍ഷിക വിപണനത്തില്‍ കര്‍ഷകന് ഇന്നോളം ആരും ഒരു സ്ഥാനവും അനുവദിച്ചിട്ടില്ല. അയിത്തജാതിക്കാരെ പോലെയാണ് വിപണിയില്‍ കര്‍ഷകര്‍. തീണ്ടാപ്പാടകലെ നിന്നുകൊള്ളണം. കയ്യില്‍ മണ്ണുപറ്റാത്തവര്‍ കാര്യങ്ങള്‍ തീരുമാനിക്കും. അവസാനം മണ്ണും ചാരി നിന്നവന്‍ ലാഭവും കൊണ്ടും പോകും. ഒന്നുകില്‍ കൊള്ളലാഭക്കാരായ ഇടനിലക്കാര്‍ വിപണി ഭരിക്കുന്നു. അല്ലെങ്കില്‍ അവരെക്കാള്‍ ഭേദം ഞങ്ങളല്ലേയെന്നു ചോദിച്ച് ഗവണ്‍മെന്‍റ് എത്തുന്നു. സ്വകാര്യ ഇടനിലക്കാരായാലും പൊതുഇടനിലക്കാരനായ സര്‍ക്കാരായാലും കര്‍ഷകന്‍ വിപണിക്കു പുറത്ത്. വിപണിയിലെ വില്‍പന വിലയു...
www.karshikarangam.com