കേരളത്തിലെ കര്‍ഷകരെ എല്ലാത്തരത്തിലുള്ള ഇടനിലക്കാരുടെയും ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന കാര്‍ഷിക വിപണന സമിതി നിലവില്‍ വന്നു. തിരുവനന്തപുരത്തിനു സമീപം പള്ളിച്ചലില്‍ പ്രാദേശിക സ്വതന്ത്രകര്‍ഷക വിപണിയായ സംഘമൈത്രിയുടെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗമാണ് സമിതിക്കു രൂപം നല്‍കിയത്. കോട്ടയം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായ നിമി ജോര്‍ജിനെ സമിതിയുടെ കണ്‍വീനറായി തിരഞ്ഞെടുത്തു. ഇതോടൊപ്പം വിവിധ ജില്ലകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന താല്‍ക്കാലിക സമിതിക്കും നിര്‍വാഹക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്....
www.karshikarangam.com