Sahadevan P, Nedumkandam
പ്രധാന സസ്യമൂലകങ്ങള്‍ക്കു പുറമെ നിരവധി സൂക്ഷ്മ മൂലകങ്ങള്‍ കൂടി ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ചിത്രത്തില്‍ കാണുന്നതുപോലെ ഇലയില്‍ മാറ്റങ്ങളുണ്ടാകുന്നത് സിങ്ക് അഥവാ നാകം എന്ന സൂക്ഷ്മമൂലകത്തിന്‍റെ കുറവുകൊണ്ടാണ്. നമ്മുടെ മണ്ണിന്‍റെ പ്രത്യേകത മൂലം ഈ മൂലകം പത്രപോഷണം (ഇലകളില്‍ തളിച്ചു കൊടുക്കുന്ന രീതി) മുഖേന നല്‍കുന്നതാണ് നല്ലത്. സിങ്ക് സള്‍ഫേറ്റ് എന്ന പൂര്‍ണമായും വെള്ളത്തില്‍ ലയിക്കുന്ന രാസവസ്തുവാണിതിന് ഉപയോഗിക്കേണ്ടത്. മഞ്ഞപ്പ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ മഗ്നീഷ്യം സള്‍ഫേറ്റും നല്‍കേണ്ടതുണ്ട്. ചെറിയ തോതിലുള്ള ആക്രമണത്തിന് ഒരു ഗ്രാം വീതം സിങ്ക് സള്‍ഫേറ്റൂം മഗ്നീഷ്യം സള്‍ഫേറ്റും ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചു കൊടുക്കുക.www.karshikarangam.com