ആല്‍ബിന്‍, എറണാകുളം
നേന്ത്രന്റെ ഇലകളില്‍ തൈപ്രായത്തില്‍ ഇത്തരം പാടുകള്‍ കാണുന്നത് സിഗാടോക്ക രോഗത്തിന്റെ ലക്ഷണമാണ്. കേരളത്തില്‍ ഈ രോഗം പൊതുവേ വ്യാപകമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്ന വാഴകള്‍ക്ക് വളര്‍ന്നുവരുമ്പോള്‍ രോഗബാധയുണ്ടാകാറുണ്ട്. രണ്ടിലയ്‌ക്ക് ഒരു പടല എന്നതാണ് നേന്ത്രനില്‍ കുലവരുന്ന സമയത്ത് കണ്ടുവരുന്നത്. രോഗം വന്ന് രണ്ടില നശിച്ചാല്‍ ഒരു പടലകായാണ് നഷ്‌ടമാകുന്നതെന്നോര്‍ക്കുക. ഇതിനെതിരേ സ്യൂഡോമൊണാസ് എന്ന മിത്ര ബാക്‌ടീരിയ ഫലപ്രദമാണ്. മുപ്പതു ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് വാഴയില്‍ തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.www.karshikarangam.com