Sindhu, Kottayam
ലക്ഷണം കണ്ടിട്ട് മണ്ഡരി ബാധയെന്ന് തോന്നുന്നു. മണ്ഡരിയെ നിയന്ത്രിക്കുന്നതിന് നിംബിസിഡിൻ പോലെ ഉള്ള വേപ്പ് അധിഷ്ഠിത സംയുക്തം ഏതെങ്കിലും സ്പ്രേ ചെയ്യുക. തുടർന്ന് 24 മണിക്കൂറിനു ശേഷമുള്ള വൈകുന്നേരം 40 ഗ്രാം വെർട്ടീസീലിയം എടുത്തു അതോടൊപ്പം സാധാരണ ഷാംപൂ (സ്പെഷ്യൽ ഷാംപൂ ഉപയോഗിക്കരുത് ) 5 മില്ലി ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിന്റെ 'തെളി എടുത്ത് ഇലയുടെ 2 വ ശ ങ്ങളിലും കൂമ്പിലും നന്നായി സ്പ്രേ ചെയ്യുക. സ്പ്രേയർ കളനാശിനി പ്രയോഗിച്ചതാകരുത് . (മിശ്രിതം ഒരുപോലെ എല്ലായിടവും പടർന്നു വ്യാപിക്കുന്നതിനാണ് ഷാംപൂ ഉപയോഗിക്കുന്നത് )www.karshikarangam.com