ഷാജു, കൊച്ചി
ഒന്നാമത്തെ ചിത്രത്തില്‍കാണുന്ന പപ്പായയില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം ഉണ്ടെന്ന് ഉറപ്പിക്കാം. ഇതിനെതിരേ വെര്‍ട്ടിസീലിയം എന്ന മിത്രജീവാണുവാണ് ഏറ്റവും ഫലപ്രദം. മുപ്പതുഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് രാവിലെയോ വൈകുന്നേരമോ ഇലകളില്‍ നന്നായി തളിച്ചുകൊടുക്കുക. ഇലകളുടെ അടിഭാഗത്തും ഈ ലായനി വീഴാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു പകരം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും നല്ല ഫലം തരും. ഇതു തയ്യാറാക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം സാധാരണ ബാര്‍സോപ്പ് ലയിപ്പിക്കുക. ഇരുപതു ഗ്രാം വെളുത്തുള്ളി തൊലിമാറ്റി അരച്ച് നീരെടുത്ത് ഇതിലേക്കു ചേര്‍ക്കുക. ഇരുപതു മില്ലിലിറ്റര്‍ വേപ്പെണ്ണ കൂടി ഇതിനൊപ്പം ചേര്‍ത്ത് തളിക്കാനെടുക്കാം. രണ്ടാമത്തെ ചിത്രത്തില്‍ നിന്ന് പപ്പായകള്‍ക്കെല്ലാം സിങ്ക് എന്ന സൂക്ഷ്‌മമൂലകത്തിന്റെ കുറവുള്ളതായി മനസ്സിലാക്കാം. ഇതു പരിഹരിക്കുന്നതിന് ടി. സ്റ്റെയ്‌ന്‍സ് കമ്പനിയുടെ ടീ ഫോളിയാര്‍ എന്ന സൂക്ഷ്‌മാണു മിശ്രിതം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുക.www.karshikarangam.com