മുഹമ്മദ്, കണ്ണൂര്‍
ചിത്രത്തില്‍ കാണുന്ന പയറിന് ഇലപ്പേനിന്റെ ബാധയാണുള്ളത്. ഉറുമ്പിനെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഇലപ്പേനിനെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. ഉറുമ്പാണ് ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് ഇലപ്പേനിനെ ചുമന്ന് എത്തിക്കുന്നത്. വെര്‍ട്ടിസീലിയം എന്ന മിത്രസൂക്ഷ്‌മാണു മിശ്രിതം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് ഒപ്പം അഞ്ചു മില്ലിലിറ്റര്‍ ആവണക്കെണ്ണയും പത്തു ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് തളിച്ചുകൊടുക്കുക. ഇലപ്പേനിനെ നിയന്ത്രിക്കാം. ഉറുമ്പിനെ നിയന്ത്രിക്കാന്‍ 75 ഗ്രാം പഞ്ചസാര നന്നായി പൊടിച്ച് പത്തു ഗ്രാം ബോറിക് ആസിഡ് പൊടിയും ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി ഉറുമ്പുവരുന്ന വഴിയില്‍ വയ്‌ക്കുക. പഞ്ചസാരപ്പൊടിക്കൊപ്പം ബോറിക് ആസിഡ് പൊടിയും ഭക്ഷിച്ച് എല്ലാം നശിച്ചുകൊള്ളും.www.karshikarangam.com