അനില്‍ ശ്രീരംഗം
ചിത്രത്തില്‍ കാണുന്ന വഴുതിനയ്‌ക്ക് വാട്ടരോഗം ബാധിച്ചതാകാനാണ് സാധ്യത. ഇത് പരിഹാരമില്ലാത്ത രോഗമായതിനാല്‍ ചെടി ചുവടെ പിഴുതെടുത്ത് ചുട്ടുകളയുക. വാട്ടത്തിനെതിരേ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ നടാനെടുക്കുക. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഹരിത എന്നയിനം പ്രതിരോധശേഷിയുള്ളതാണ്. രണ്ടാമത്തെ ചിത്രത്തില്‍ ചില ഇലകള്‍ കരുത്തോടെയിരിക്കുന്നതിനാല്‍ അവയ്‌ക്കു താഴേക്കുള്ള ഭാഗത്ത് തണ്ടുതുരപ്പന്റെ ആക്രമണമുണ്ടോയെന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ തുരപ്പന്‍ കയറിയ ഭാഗത്തിനു താഴെയായി ആ തണ്ടു മുറിച്ചു കളയുക. ശേഷിക്കുന്ന ഭാഗത്തുനിന്ന് വീണ്ടും വളര്‍ന്നുകൊള്ളും.www.karshikarangam.com