Salim
ചിത്രത്തില്‍ കാണുന്നയിനം അട്ട, കൃഷിക്ക് ഏറെ സഹായം ചെയ്യുന്നതാണ്. മലയാളത്തില്‍ പ്രാദേശികമായി വിവിധ പേരുകളില്‍ ഇതിനെ വിളിക്കുന്നുവെങ്കിലും ഓര്‍ത്തമോര്‍ഫ കോര്‍ക്റ്റാറ്റ എന്ന ശാസ്ത്രീയ നാമത്തിലാണിത് അറിയപ്പെടുന്നത്. ലോങ് ഫ്ളെയിഞ്ച് മില്ലിപ്പീഡ് എന്നാണ് ഇംഗ്ലീഷിലെ വിളിപ്പേര്. ഗ്രോബാഗിലും മറ്റും വളര്‍ത്തുന്ന ചെടികളുടെ ചുവട്ടില്‍ പുതയിടാനുപയോഗിക്കുന്ന ജൈവവസ്തുക്കള്‍ വളരെ വേഗത്തില്‍ അഴുകാന്‍ സഹായിക്കുന്ന ഉപകാരികളായ ജീവികളുടെ ഗണത്തിലാണ് ഇതും ഉള്‍പ്പെടുന്നത്. വളരെ സാവകാശത്തില്‍ മാത്രം പെരുകുന്നതിനാല്‍ പൊതുവേ ഇവയെ ശല്യമായി ആരും കണക്കാക്കാറില്ല. പ്രായോഗികമായ എന്തെങ്കിലും പ്രശ്നം ഇവ മൂലമുണ്ടാകുന്നെങ്കില്‍ ഓരോന്നിനെയായി പിടിച്ചു നശിപ്പിക്കുന്നതാണ് നല്ലത്.www.karshikarangam.com