harikumar kottayam
നാരകം പൂക്കുന്നുണ്ടോയെന്നു ചോദ്യത്തില്‍ നിന്നു വ്യക്തമല്ല. രണ്ട് തീപ്പെട്ടിക്കൂട് അളവില്‍ പൊട്ടാഷ് എടുത്തു, ചെടിയുടെ ചുവട്ടില്‍ നിന്നും രണ്ടടി അകലത്തില്‍ ഇട്ടു കൊടുക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചും കൊടുക്കണം. പൂവിടുന്നതിന് ഇതു സഹായിക്കും. പൂവിടുകയും കൊഴിഞ്ഞു പോകുകയുമാണ് ചെയ്യുന്നതെങ്കില്‍ മണ്ണിന്‍റെ പരിശോധന ആവശ്യമാണ്. സൂക്ഷ്മമൂലകങ്ങളുടെ അഭാവമുണ്ടെങ്കില്‍ ഈ പരിശോധനയില്‍ വ്യക്തമാകും. അതിനനുസരിച്ച് പ്രതിവിധി ചെയ്യുക.www.karshikarangam.com