Sajeev Kumar C
ഏതെങ്കിലും വേപ്പധിഷ്ടിതമായ ജൈവകീടനാശിനി (ഉദാ: നിംബിസിഡിന്‍) 20 എംഎല് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്തു കൊടുക്കണം. 24 മണിക്കൂറിനുശേഷം വെര്‍ട്ടിസീലിയം എന്ന ജീവാണുമിശ്രിതം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി എടുത്തു പുളിപ്പിച്ചശേഷം വൈകുന്നേരം സ്പ്രേ ചെയ്യുക. രണ്ടു ലായനികള്‍ തയാറാക്കുമ്പോഴും സാധാരണ ഷാമ്പൂവിന്റെ ഒരു സാമ്പിള്‍ പായ്ക്കറ്റ് പൊട്ടിച്ചു ലായനിക്കൊപ്പം ചേര്‍ക്കുന്നതു ലായനി ചെടിയില്‍ എല്ലാ ഭാഗത്തും എത്തുന്നതിനു സഹായിക്കും.www.karshikarangam.com