Abdul Gafoor
പാമ്പുകള്‍ വരുന്നതു തടയാന്‍ നിലവില്‍ മാര്‍ഗമൊന്നുമില്ല. മതില്‍ കെട്ടിയോ വലകെട്ടിയോ ഒന്നും ഇവയെ തടയാനാവില്ല. വളരെ ചെറിയ ഇടയിലൂടെ ഇവയ്ക്കു നൂഴ്ന്നു കയറാമെന്നതും ശരീരം എങ്ങനെയും വളയ്ക്കാമെന്നതുമാണ് ഇതിനു കാരണം. വെളുത്തുള്ളി ചതച്ചിടുന്നതു വഴിയും മണ്ണെണ്ണ തളിക്കുന്നതു വഴിയും ഇവയെ തടയാമെന്നു നാട്ടറിവുകളില്‍ പറയുന്നു. ഫലസിദ്ധി പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. അയല്‍വക്കത്തെ കാടുപിടിച്ച പുരയിടം വൃത്തിയാക്കുന്നതിന് അതിന്‍റെ ഉടമയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.www.karshikarangam.com