ബിനോയി ജേക്കബ് , കോഴിക്കോട്
ഇത് അഴുകല്‍ രോഗം തന്നെയാണ്. അതിനൊപ്പം പൊട്ടാസ്യം എന്ന പ്രധാന മൂലകത്തിന്‍റെയും സിങ്ക്, മഗ്നീഷ്യം എന്നീ സൂക്ഷ്മ മൂലകങ്ങളുടെയും കുറവും സംശയിക്കേണ്ടിയിരിക്കുന്നു. അഴുകല്‍ രോഗം മറ്റു ചെടികളിലേക്കു കൂടി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിഹാരമാര്‍ഗങ്ങള്‍ നിശ്ചയമായും കൈക്കൊള്ളണം. വേപ്പ് അധിഷ്ഠിത കീടനാശിനിയായ നിംബിസിഡിന്‍ ഒരു ലിറ്റര്‍ വെള്ളത്തിന് രണ്ടു മില്ലി ലിറ്റര്‍ എന്ന അളവില്‍ ലയിപ്പിച്ച് തളിക്കണം. ഇതിനു തൊട്ടടുത്ത ദിവസം വെര്‍ട്ടിസിലിയം എന്ന മിത്ര ജീവാണു മിശ്രിതം ഒരു ലിറ്റര്‍ വെള്ളത്തിന് മുപ്പതു ഗ്രാം എന്ന തോതില്‍ ലയിപ്പിച്ച് തളിക്കണം. വൈകുന്നേരങ്ങളില്‍ തളിക്കുന്നതും തെളി മാത്രമെടുത്തു തളിക്കുന്നതുമാണ് നല്ലത്. സാധാരണയിനം ഷാമ്പൂ ഒരു സ്പൂണ്‍ കൂടി ഇതിനൊപ്പം ചേര്‍ത്താല്‍ ജീവാണു മിശ്രിതം എല്ലാ ഭാഗത്തും ഒരു പോലെ വ്യാപിക്കുന്നതാണ്. സ്റ്റേന്‍സ് കമ്പനിയുടെ ടീ ഫോളിയാര്‍ എന്ന സൂക്ഷ്മമൂലക മിശ്രിതം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിനെന്ന തോതില്‍ കലര്‍ത്തി അഞ്ചുദിവസത്തെ ഇടവേളയില്‍ രണ്ടുപ്രാവശ്യം തളിക്കുന്നത് ഈ പ്രശ്നത്തിനു പരിഹാരമാണ്. ചാരം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയിലൊന്ന് ഉപയോഗിക്കുന്നതിലൂടെ പൊട്ടാസ്യത്തിന്‍റെ കുറവ് പരിഹരിക്കാം.www.karshikarangam.com