radhakrishnan n t
ഉള്ളികൃഷി വിജയകരമായി നടക്കണമെങ്കില്‍ ഈര്‍പ്പമില്ലാത്ത വരണ്ട കാലാവസ്ഥയാണ് നിര്‍ബന്ധമായും വേണ്ടത്. ഈര്‍പ്പം കൂടിയാല്‍ കുമിള്‍ബാധ മണ്ണില്‍ക്കൂടി ഉണ്ടാകും. മണ്ണില്‍ക്കൂടി ഇത് പരക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തുക വളരെ പ്രയാസകരമാണ്. അതുകൊണ്ട് വിളനാശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എങ്കില്‍ കൂടിയും കൗതുകത്തിന് ഇതിന്‍റെ കൃഷി പരീക്ഷിക്കാം. ഭേദപ്പെട്ട തോതില്‍ വിളവു കിട്ടുന്നതായി അനുഭവസ്ഥര്‍ പറയുന്നു. നാഷ്ണല്‍ സീഡ് കോര്‍പ്പറേഷനില്‍ നിന്നും ഉള്ളിയുടെ വിത്ത് ലഭിക്കും. കടയില്‍ നിന്നു ലഭിക്കുന്ന ഉള്ളി തന്നെ ഓരോ ചുളവീതം നട്ടാലും ചെടി വളരുന്നതാണ്. ചെറിയതോതിലുള്ള കൃഷിക്ക് ഇതുമതി.www.karshikarangam.com