നബീല്‍ പത്തണ്ണിയില്‍
കൗതുകത്തിനായി മുന്തിരി വളര്‍ത്തുന്നതിനു മാത്രമേ കേരളംപോലെ മഴ കൂടുതലുള്ള പ്രദേശത്ത് സാധിക്കുകയുള്ളൂ. മുന്തിരി കൃഷിയുടെ പ്രത്യേകത അതിന്‍റെ കൊമ്പുകോതലാണ്. ഇത് ഓരോ ഇനത്തിനും വ്യത്യസ്തമായ രീതിയിലാണ് ചെയ്യുന്നത്. നിലനിര്‍ത്തുന്ന ഇലമുട്ടുകളുടെ എണ്ണത്തിലാണ് വ്യത്യാസം. അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള പ്രദേശത്ത് മുന്തിരിയില്‍ കുമിള്‍രോഗം വളരെയധികം ബാധിക്കുന്നു. ഇനം തിരിച്ച തൈകള്‍ കേരളത്തില്‍ ലഭ്യമല്ല. എങ്കില്‍പോലും ഓരോ തവണത്തെയും കായ്പിടുത്തം കഴിയുമ്പോള്‍ പ്രധാന ശാഖയൊഴികെ ബാക്കിയെല്ലാ ശാഖകളും കോതിമാറ്റി ചെടി ഒരുക്കി കൃഷി തുടരാവുന്നതാണ്.www.karshikarangam.com